Connect with us

96 ലെ കുട്ടി ജാനു മലയാളിയാണ് !!!

Malayalam Breaking News

96 ലെ കുട്ടി ജാനു മലയാളിയാണ് !!!

96 ലെ കുട്ടി ജാനു മലയാളിയാണ് !!!

96 ലെ കുട്ടി ജാനു മലയാളിയാണ് !!!

96 എന്ന തമിഴ് ചിത്രം വളരെ വിജയകരമായി മുന്നേറുകയാണ്. ജാനുവും റാമും ഒരു പ്രേക്ഷകന്റെയും മനസിൽ നിന്നും ഇറങ്ങി പോകുന്നില്ല. അത്ര മനോഹരമായി സ്കൂൾ കാലവും പവിത്രമായ പ്രണയവും അതി തീവ്രതയോടെ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. സിനിമയിലെ ചെറുപ്പകാലം അവതരിപ്പിച്ച എല്ലാവരും വളരെ സ്വാഭാവികാഭിനയമാണ് കാഴ്ച വച്ചത്.

നടൻ എം എസ് ഭാസ്കറിന്റെ മകനാണ് വിജയ് സേതുപതിയുടെ കുട്ടികാലം മനോഹരമാക്കിയ ആദിത്യ ഭാസ്കർ. നടി ദേവദർശിനിയുടെ മകൾ തന്നെയാണ് അവരുടെ കുട്ടിക്കാലം അവതരിപ്പിച്ചതും.എന്നാൽ ആ സുന്ദരി ജാനകിയെഅവതരിപ്പിച്ച പെൺകുട്ടി എല്ലാവരുടെയും മനസ് കീഴടക്കി. ഗൗരി ജി കിഷൻ ആണ് കുട്ടി ജാനുവിനെ അവതരിപ്പിച്ചത്.

മറ്റൊന്ന് കൊച്ചി സ്വദേശിനിയാണ് ഗൗരി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ജേർണലിസം വിദ്യാർത്ഥിയായ ഗൗരിക്ക് ഒരു പത്രപ്രവർത്തകയും ആക്ടിവിസ്റുമാകാനാണ് ആഗ്രഹം. തന്റെ ഉള്ളിൽ അഭിനയ കല ഉണ്ടെന്നു തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗൗരി പറയുന്നു. അങ്ങനെ തമിഴകത്തിന്റെ ഹൃദയം കീഴടക്കി മറ്റൊരു സുന്ദരി കൂടി സിനിമയിലേക്ക് ചുവടു വെക്കുകയാണ് .

gouri g kishan in 96 movie

More in Malayalam Breaking News

Trending

Recent

To Top