Social Media
ഇത്തവണത്തെ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് ഇഷാനി; പറഞ്ഞത് പോലെ അത്ര ലളിതമല്ലല്ലോ…,ഭൂരിഭാഗം പേർക്കും പിറന്നാൾ ഇങ്ങനെ ആഘോഷിക്കൽ ഒരു സ്വപ്നമാണ്; കമന്റുമായി ആരാധകർ
ഇത്തവണത്തെ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് ഇഷാനി; പറഞ്ഞത് പോലെ അത്ര ലളിതമല്ലല്ലോ…,ഭൂരിഭാഗം പേർക്കും പിറന്നാൾ ഇങ്ങനെ ആഘോഷിക്കൽ ഒരു സ്വപ്നമാണ്; കമന്റുമായി ആരാധകർ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മറ്റ് സഹോദരിമാരെ പോലെ എപ്പോഴും ഇഷാനി വീഡിയോകൾ പങ്കുവെക്കാറില്ല.
ഇടയ്ക്ക് വെച്ച് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പിന്നീട് താരം സിനിമയിലേയ്ക്ക് എത്തിയിരുന്നില്ല. ഇപ്പോൾ ഫോട്ടോഷൂട്ടുകളും ആഡുകളും മറ്റുമായി കരിയർ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇഷാനി. ഇപ്പോഴിതാ തന്റെ ഇരുപത്തിനാലാം ദിനം ആഘോഷമാക്കിയിരിക്കുകയാണ് മകൾ ഇഷാനി.
ഇതിന്റെ ചിത്രങ്ങൾ ഇഷാനി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഇത്തവണത്തെ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് ഇഷാനി വ്ലോഗിൽ പറയുന്നു. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെറിയൊരു ഡിന്നർ പാർട്ടി മാത്രമേയുള്ളൂയെന്നാണ് ഇഷാനി പറയുന്നത്.ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്സിനെ മാത്രം വിളിച്ചുള്ള പരിപാടിയാണ്.
വീട്ടിലൊരു കേക്ക് മുറിക്കും. രാത്രി പോയി ഡിന്നർ കഴിക്കും. വളരെ സിംപിളായ ബർത്ത്‍ഡേ പാർട്ടിയാണ്. ഈ വർഷം ഒരുപാട് പാർട്ടികൾ ഉണ്ടായിരുന്നു. എനിക്ക് ബർത്ത്‍ഡേ പാർട്ടി വേണ്ടെന്ന് ഞാൻ എടുത്ത് പറഞ്ഞു. അടുത്ത വർഷം അടിച്ച് പാെളിക്കാം. വീട്ടിൽ സ്പെഷ്യൽ ഫുഡ് പോലും ഇല്ല.
ഒന്നും വേണ്ടെന്ന് ഞാനായിട്ട് പറഞ്ഞതാണ്. ബ്രെെഡൽ ഷവർ, ലിയാന്റെ പിറന്നാൾ, ഹൻസുവിന്റെ പിറന്നാൾ, ഓസിയുടെ വിവാഹം, ബാലി ട്രിപ്പ് തുടങ്ങി ഈ വർഷം എത്രയോ പരിപാടികളായിരുന്നു. അതിനാൽ വേണ്ടെന്ന് തീരുമാനിച്ചതാണ്. ചെയ്താലും അതിന്റെ ആവർത്തനമായിരിക്കുമെന്നും ഇഷാനി കൃഷ്ണ പറഞ്ഞു.
പിന്നാലെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇഷാനിയുടെ അഭിപ്രായത്തോട് പലരും യോജിക്കുന്നതായി അറിയിച്ചു. എന്നാൽ ചെറിയ രീതിയിലൊക്കെ പിറന്നാൾ ആഘോഷിക്കാമെന്നും ചിലർ പറയുന്നു. നിരവധി പേർ ആശംസകളും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇഷാനിയുടെ പിറന്നാൾ പറഞ്ഞത് പോലെ അത്ര ലളിതമല്ലല്ലൊ എന്നാണ് ഒരാൾ ചോദിച്ചത്.
ഇഷാനി, ഇതൊരു ചെറിയ പിറന്നാൾ ആഘോഷമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഈ ചാറ്റിലുള്ള ഭൂരിഭാഗം പേർക്കും ഇങ്ങനെ ആഘോഷിക്കൽ ഒരു സ്വപ്നമാണ്. എനിക്കും എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. പുതിയതായി തുടങ്ങിയ ഒരു റൂഫ് ടോപ് റെസ്റ്റോ ബാറിലാണ് ഇഷാനിയും വീട്ടുകാരും സുഹൃത്തുക്കളും ഡിന്നറിന് പോയത്. ആഘോഷ പൂർവം കേക്കും മുറിച്ചു. വളരെ നല്ല രീതിയിൽ അലങ്കരിച്ച് കൊണ്ടുള്ള പിറന്നാൾ കേക്കും കപ്പ് കേക്കുകളുമുണ്ടായിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ ദിയ കൃഷ്ണയും അശ്വനും പാർട്ടിയ്ക്ക് എത്താതിരുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ദിയയും അശ്വിനും എവിടെയെന്ന് ചോദിച്ചവരോട് ഇഷാനി മറുപടിയൊന്നും തന്നെ പറഞ്ഞിട്ടില്ല. എനിക്ക് ഇഷാനിയുടെ ഡ്രസ്സ് ഇഷ്ടമായി എന്നാണ് വീഡിയോയ്ക്ക് താഴെ ദിയ കുറിച്ചിരുന്നത്. ഇതിന് താഴെയും ദിയ എവിടെയാണെന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ ദിയയും മറുപടി പറഞ്ഞിട്ടില്ല.
ഇതോടെ സംശയവുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. അശ്വിനും ദിയയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ വർഷം തന്നെ രഹസ്യമായി അമ്പലത്തിൽ വെച്ച് താലി കെട്ടിയ ഇരുവരുടെയും ഒഫിഷ്യൽ വിവാഹം ആയിരുന്നു രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്നത്. ദിയ ഇത് വീട്ടുകാരിൽ നിന്നെല്ലാം മറച്ചുവെച്ചിരുന്നുവെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഈ വിവാഹത്തോടെ ദിയയെ കുടുംബത്തിൽ നിന്ന് പുറത്താക്കിയെന്നാണ് ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്. ദീപാവലിയ്ക്ക് ദിയയുടെ കുടുംബം എത്താതിരുന്നതും ചർച്ചയായിരുന്നു.