Social Media
പഴയ ആ സൗന്ദര്യം തിരിച്ച് കിട്ടിയത് പോലെ…ഇളം നീല സാരിയിൽ അതി മനോഹരിയായി കാവ്യ; കമന്റുകളുമായി ആരാധകർ
പഴയ ആ സൗന്ദര്യം തിരിച്ച് കിട്ടിയത് പോലെ…ഇളം നീല സാരിയിൽ അതി മനോഹരിയായി കാവ്യ; കമന്റുകളുമായി ആരാധകർ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ കാവ്യ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ഇളം നീല സാരിയിൽ അതി മനോഹരിയായി തന്നെയാണ് കാവ്യ ഇത്തവണയും എത്തിയിരിക്കുന്നത്. മിനിമൽ മേക്കപ്പും ആഭരണവുമാണ് ധരിച്ചിട്ടുള്ളത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോയിൽ കാണുമ്പോൾ ക്രിസ്ത്യൻ ബ്രദേഴ്സ് ചിത്രത്തിലെ കാവ്യയെ പോലെ തോന്നുന്നുണ്ട്. പഴയ ആ സൗന്ദര്യം, സിനിമയിലേയ്ക്ക് വരാൻ പോകുകയാണോ, എന്ന് തുടങ്ങി നടിയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.
എന്നാൽ പതിവ് പോലെ ചില നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. എത്രയൊക്കെ ലൈക്ക് കിട്ടിയാലും ആരൊക്കെ പുകഴ്ത്തിയാലും മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചതല്ലേ, എത്രയൊക്കെ പ്രാർത്ഥിച്ച് നടന്നിട്ടും കാര്യമില്ല. മറ്റൊരു പെണ്ണിന്റെ കണ്ണീര് വീഴ്ത്തിയിട്ട് എന്തുണ്ടാക്കിയിട്ടും എന്ത് കാര്യം. മഞ്ജു ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മനസിൽ എന്നും ആ വേദന കാണും, മഞ്ജു വാര്യർ എന്ന അമ്മയുടെ നോവ് എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ പതിവ് പോലെ കാവ്യ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കാവ്യ സോഷ്യൽ മീഡിയയിൽ തന്നെ സജീവമായിട്ട്. എന്നാൽ അന്നൊക്കെ ചിത്രങ്ങൾ പങ്കിടുമ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെയ്ക്കാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ എല്ലാ പോസ്റ്റിനും അങ്ങനെ ചെയ്യാറില്ല. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്കും ഇടയ്ക്ക് കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്.
അടുത്തിടെ ദിലീപിന്റെ പിറന്നാളിനും കാവ്യ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. അപ്പോഴും കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. അന്ന് ഇവരുടെ ഫാൻസ് പേജുകളിലൂടെ ചിത്രം വൈറലായതോടെ കാവ്യ ഇത് ആരൊയാണ് ഭയക്കുന്നതെന്നണ് പലരും ചോദിച്ചത്. നവ്യ നായർക്ക് ഉള്ള ആ ധൈര്യമൊന്നും കാവ്യയ്ക്ക് ഇല്ല എന്നാണ് പലരും പറഞ്ഞിരുന്നത്. നെഗറ്റീവ് കമന്റുകളും വിവാഹമോചന ഗോസിപ്പുകളും കളിയാക്കലുകളുമെല്ലാം വന്നാലും നവ്യ തന്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്യാറില്ല.
അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.