Connect with us

ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയയാണ്, ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല; വീണ്ടും വൈറലായി ഇഷാനിയുടെ വാക്കുകൾ

Actress

ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയയാണ്, ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല; വീണ്ടും വൈറലായി ഇഷാനിയുടെ വാക്കുകൾ

ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയയാണ്, ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല; വീണ്ടും വൈറലായി ഇഷാനിയുടെ വാക്കുകൾ

പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ‍ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്. സഹോദരിമാർ ദിയയ്ക്ക് ഒരുക്കിയ ബ്രൈഡൽ ഷവറോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വരൻ അശ്വിനും ദിയയുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തിരുന്നത്.

ദിയയുടെ വിവാഹത്തിൽ സഹോദിമാണ് തിളങ്ങി നിന്നതെന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ സഹോദരിമാരെ കുറിച്ച് ഇഷാനി പറ‍്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാനയാണ് നാലു പേരിലും ഏറ്റവും ബോൾഡായിട്ടുള്ള വ്യക്തി. എന്നാൽ ദിയ വളരെ കൂളായിട്ടുള്ള ക്യാരക്ടറാണ്. ഹൻസിക ഒരു ഫുൾ എന്റർടെയ്ൻമെന്റ് പാക്കേജാണ്.

ഇവരിൽ മൂന്ന് പേർക്കും നല്ല ക്വാളിറ്റിയും മോശം ക്വാളിറ്റിയുമുണ്ട്. അഹാന വളരെ പെട്ടെന്ന് ദേഷ്യപ്പെടും. ആ ദേഷ്യം കുറച്ച് നേരം നിൽക്കുകയും ചെയ്യും. അതെനിക്കിഷ്ടമല്ല. ദിയ ഒരു കാര്യവും സീരിയസായി ഏറ്റെടുക്കില്ല. ഒട്ടും ഉത്തരവാദിത്തമില്ലാത്തയാളാണ് ദിയ. എല്ലാ കാര്യങ്ങളെയും വളരെ സില്ലിയായിട്ടാണ് ദിയ നോക്കിക്കാണുന്നത്. എനിക്കത് ഒട്ടും ഇഷ്ടമല്ല.

ഹൻസികക്ക് ഒരു കാര്യത്തിനെ കുറിച്ചും ഒന്നുമറിയില്ല. ഈ കൂട്ടത്തിൽ അച്ചടക്കമുള്ളതും കാര്യങ്ങളെ ​ഗൗരവത്തോടെ കാണുന്നതും ഞാനാണെന്നാണ് തോന്നുന്നതെന്ന് ഇഷാനി പറയുമ്പോൾ ക്യാമറക്കു പിന്നിൽ നിൽക്കുന്ന അമ്മ സിന്ധു കൃഷ്ണ ഇഷാനിയുടെ അഭിപ്രായത്തിനു ശരിയെന്ന് മറുപടി പറയുന്നുണ്ട്. ഇതിനു മുന്നേ സിന്ധു തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

അഹാന ഈ മൂന്ന് സഹോദരിമാരുടെ അമ്മയെ പോലെയാണെന്നും പഴയൊരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയയാണ്. ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല. നമ്മൾ മടുക്കും. അമ്മ എപ്പോഴും കൊഞ്ചിച്ചു നടക്കുന്നത് ഹൻസുവിനെയാണ്. പക്ഷേ ഏതൊരു സീരിയസ് കാര്യം ഉണ്ടെങ്കിലും അഹാനയുടെ അരികിലേക്ക് ഓടി പോകുന്നത്. അഹാനയോട് ഒരു പ്രത്യേക ഇഷ്ടം അമ്മക്കുണ്ട്. അഹാനക്ക് ഒരുപാട് ക്വാളിറ്റിയുണ്ട്. ഏതൊരു കാര്യവും കൃത്യമായി ഓർ​ഗനൈസ് ചെയ്യാൻ അഹാനക്ക് സാധിക്കുമെന്നും ഇഷാനി പറുന്നു.

അകതേസമയം, ​ദിയയുടെ ബ്രൈഡൽ ഷവർ അറെയ്ഞ്ച് ചെയ്തത് അഹാനയും ഇഷാനിയും ചേർന്നാണ്. അതി ​ഗംഭീരമായ പരിപാടിയായിരുന്നു അത്. കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. ഓസിയുടെ വിവാഹത്തിന്റെ ഒരുക്കത്തിലും ഇഷാനിയും ഏറെ ആവേശത്തിലായിരുന്നു.

അതേസമം, വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ വിവാഹത്തിന് തന്റെ വീട്ടുകാർ സമ്മതിച്ചതിനെക്കുറിച്ച് ദിയ സംസാരിച്ചിരുന്നു. ഒരു വിധപ്പെട്ട എല്ലാ ലൗ മാര്യേജിലും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിട്ടാണ് പലതും നടന്നിട്ടുള്ളത്. ആൺ പിള്ളേരുടെ വീട്ടിൽ പൊതുവെ എതിർപ്പ് വരില്ല. എന്റെ വീട്ടിൽ അങ്ങനെയായിരുന്നു. അശ്വിന്റെ മാതാപിതാക്കൾ നേരത്തെ സമ്മതം പറഞ്ഞതാണ്. അവർക്കെന്നെ ഇഷ്ടമാണ്.

പക്ഷെ എന്റെ കുടുംബത്തിലാണ് വൈകിയത്. അവരാരും ഗൗരവമായി എടുത്തിരുന്നില്ല. എനിക്ക് ഒരുപാട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇന്നേവരെ അവരിരിൽ ഒരാളെക്കുറിച്ച് അച്ഛാ, എനിക്കിയാളെ കെട്ടണം എന്ന് പറഞ്ഞിരുന്നില്ല. അങ്ങനെയൊരു ചിന്ത എനിക്ക് വന്നിരുന്നില്ല. പക്ഷെ ഇയാളുടെ കാര്യം വന്നപ്പോൾ വിവാഹം ചെയ്യാമെന്ന് ഉള്ളിൽ തോന്നി. ഞാൻ മാതാപിതാക്കളോട് പറഞ്ഞു.

കഴിഞ്ഞ വർഷം അശ്വിൻ എന്റെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ വളരെ കൂളായി അശ്വിനോട് സംസാരിച്ചത്. ഇപ്പോൾ നിനക്ക് ധൃതിയുണ്ടെന്ന് തോന്നുന്നു. പെട്ടെന്ന് അംഗീകരിക്കാൻ പറ്റില്ല. എടുത്ത് ചാടി തീരുമാനമെ‌ടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്നുകൂടെ ആലോചിക്ക്, സമയം നൽകെന്നാണ് അച്ഛൻ പറഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു.

More in Actress

Trending