Actress
ഇഷാനിയുടെ കാമുകൻ അർജുൻ തന്നെ?, സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗിൽ നിന്നും എല്ലാം കണ്ടെത്തി സോഷ്യൽ മീഡിയ
ഇഷാനിയുടെ കാമുകൻ അർജുൻ തന്നെ?, സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗിൽ നിന്നും എല്ലാം കണ്ടെത്തി സോഷ്യൽ മീഡിയ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മറ്റ് സഹോദരിമാരെ പോലെ എപ്പോഴും ഇഷാനി വീഡിയോകൾ പങ്കുവെക്കാറില്ല.
ഇടയ്ക്ക് വെച്ച് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പിന്നീട് താരം സിനിമയിലേയ്ക്ക് എത്തിയിരുന്നില്ല. ഇപ്പോൾ ഫോട്ടോഷൂട്ടുകളും ആഡുകളും മറ്റുമായി കരിയർ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇഷാനി. ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് വീഡിയോ തന്നെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇഷാനി യുട്യൂബിൽ പങ്കുവെച്ചത്.
പലപ്പോഴും ഇഷാനിയുടെ പ്രണയത്തെ കുറിച്ചുള്ള വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇഷാനി പ്രണയത്തിലാണെന്നും പ്രണയിക്കുന്നത് ആരെയാണെന്നുമൊക്കെ സോഷ്യൽ മീഡിയ തന്നെ പറയാറുണ്ട്. അർജുൻ എന്ന് പറഞ്ഞ് ഇഷാനി പലപ്പോഴും പരിചയപ്പെടുത്താറുള്ള താരപുത്രയുടെ സുഹൃത്ത് ഇഷാനിയുടെ ബോയ്ഫ്രണ്ട് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബത്തിന്റെ പോസ്റ്റുകളിൽ നിന്നും വീഡിയോകളിൽ നിന്നും ഇഷാനിയുടെ ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള സൂചനകൾ ആരാധകർക്ക് ലഭിക്കുന്നുണ്ട്. നേരത്തെ ഇഷാനിയുടെ വീഡിയോയിലേത് പോലെ സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗിലും ഈ സൂചനയുണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ട് പിടിത്തം.
സിന്ധു കൃഷ്ണയുടെ വീട്ടിൽ അടുക്കള പുതുക്കിപ്പണിയുകയാണ്. ഇത് ചെയ്യുന്നത് അർജുന്റെ ഇന്റീരിയർ ഡിസെെൻ കമ്പനിയാണ്. ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസെെൻ കമ്പനിയാണ് അർജുന്റേത്. ഈ കമ്പനിയുടെ സഹ സ്ഥാപകൻമാരിൽ ഒരാളാണ് അർജുൻ. പ്രെെവറ്റ് ജീവിതമാണ് അർജുൻ ആഗ്രഹിക്കുന്നത്. അപൂർവമായി ഇഷാനിയുടെ വ്ലോഗുകളിലും പോസ്റ്റുകളിലും അർജുനെ കാണാറുള്ളൂ.
അതേസമയം ഇഷാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അഹാനയുമായും അടുത്ത സൗഹൃദം അർജുനുണ്ട്. ആദ്യം ഇളയപുത്രിയായ ദിയയുടെ വിവാഹമാണ് കഴിഞ്ഞത്. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേശ്. അതുകൊണ്ട് തന്നെ താര കുടുംബത്തിലേയ്ക്ക് വരുന്ന രണ്ടാമത്തെ മരുമകൻ ഇന്റീരിയർ ഡിസൈനറായിരിക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
കോളജ് കാലം മുതലാണ് അർജുനുമായുള്ള ഇഷാനിയുടെ സൗഹൃദം ആരംഭിക്കുന്നത്. ഇടയ്ക്ക് അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇഷാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
