Social Media
സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുത്ത് നസ്രിയ, ആഭരണങ്ങൾ തയ്യാറാക്കി പാർവതി; വൈറലായി വീഡിയോ
സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുത്ത് നസ്രിയ, ആഭരണങ്ങൾ തയ്യാറാക്കി പാർവതി; വൈറലായി വീഡിയോ
ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുക്കുന്ന നടി നസ്രിയയും ഉത്തരയ്ക്ക് അണിയാൻ ആഭരണങ്ങൾ തരംതിരിച്ചു വെയ്ക്കുകയും ഒരുങ്ങാൻ സഹായിക്കുകയും ചെയ്യുന്ന പാർവതി ജയറാമിനെയും ബന്ധുക്കളെയുമുൾപ്പെടെ വീഡിയോയിൽ കാണാം.
പാർവതിയുടെ സഹോദരയുടെ മകളാണ് ഉത്തര. ജയറാമും മാളവികയും നവനീതും കാളിദാസും തരിണിയും എല്ലാം വിവാഹത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ ചിലർ കമന്റുകളുമായും എത്തുന്നുണ്ട്. ഒരു അമ്മയെ പോലെ തന്നെയാണ് പാർവതി ഉത്തരയുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആ ആഭരണങ്ങൾ പാർവതിയാണോ കൊടുത്തത്.
പാർവതിയുടെയും ജയറാമിന്റെയും വിവാഹ സമ്മാനമാണേ സ്വർണം. അങ്ങനെയെങ്കിൽ ഇത് വളരെ വിലപിടിപ്പുള്ള അത്യപൂർവമായത് എന്തെങ്കിലും ആകും. വജ്രമാണോ, ജയറാമും പാർവതിയും എന്തായാലും വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനം തന്നെയായിരിക്കും നൽകിയിരിക്കുകയെന്നാണ് ആരാധകർ പറയുന്നത് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ നസ്രിയയുടെയും സുഷിന്റെയും സൗഹൃദത്തെ കുറിച്ചും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. എത്ര മനോഹരമാണ് ഇത്തരത്തിലുള്ള സൗഹൃദങ്ങൾ, സഹോദരിയെപ്പോലെ തന്നെ, എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ, നസ്രിയയും ഫഹദും സുഷിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന് ആരും പറയാതെ തന്നെ അറിയാമെന്നും ചിലർ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുഷിനും ഉത്തരയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാമും കുടംബവും, സംഗീത സംവിധായകൻ ദീപക്ക് ദേവ്, ഉണ്ണിമായ, തിരക്കഥകൃത്ത് ശ്യാം പുഷ്കർ തുടങ്ങി വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.
പതിവ് സെലിബ്രിറ്റി വിവാഹങ്ങൾക്കുണ്ടാകുന്ന ആർഭാടങ്ങളൊന്നും തന്നെയില്ലാതെയായിരുന്നു സുഷിന്റെയും ഉത്തരയുടെയും വിവാഹം. ക്രീം നിറത്തിലുള്ള ലൂസ് പ്രിന്റഡ് ഷർട്ടും കസവിന്റെ നേർത്ത കരയുള്ള മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ഗോൾഡൻ നിറവും കലർന്ന ഡബിൾ ഷെയ്ഡ് പട്ടുസാരിയും ഹെവി വർക്കുള്ള ബ്ലൗസുമായിരുന്നു വധു ഉത്തരയുടെ വേഷം.
വിവാഹം സബന്ധിച്ച് സുഷിനും ഉത്തരയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. നേരത്തേ, ജയറാം–പാർവതി മകൾ മാളവികയുടെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഏതാനും പൊതു ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുവരും രഹസ്യമായിത്തന്നെ വച്ചു.
അതേസമയം, അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ‘ബോഗയ്ൻവില്ല’ എന്ന ചിത്രത്തിലാണ് സുഷിൻ അവസാനം സംഗീതം നൽകിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു. ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിൻ പറഞ്ഞത്.
2024ൽ സുഷിൻ സംഗീതം നൽകിയ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് അയച്ചിരിക്കുന്നത്.