News
എന്റെ വാക്കുകൾ ഇടറിയിരിക്കുന്നു; ഈ സമയം ഒന്ന് കടന്നുപോകട്ടെയെന്ന് ഇർഫാൻ ഖാന്റെ മകൻ
എന്റെ വാക്കുകൾ ഇടറിയിരിക്കുന്നു; ഈ സമയം ഒന്ന് കടന്നുപോകട്ടെയെന്ന് ഇർഫാൻ ഖാന്റെ മകൻ
അനുശോചനം അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ.
‘അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി. എന്റെ വാക്കുകൾ ഇടറിയിരിക്കുകയാണ്. അതിനാൽ എനിക്കിപ്പോൾ ഓരോരുത്തരോടായി പ്രതികരിക്കാൻ സാധിക്കില്ല. നിങ്ങൾ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങൾ ഓരോരുത്തർക്കും തീർച്ചയായും ഞാൻ മറുപടി തരും, ഈ സമയം ഒന്ന് കടന്നുപോകട്ടെ. എല്ലാവരോടും ഒരുപാട് നന്ദിയെന്നാണ് ഇനസ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ബബിൽ പറയുന്നു
വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദേഹം. 2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്
irfan khan
