Connect with us

”ഹേയ് മനുഷ്യാ… എനിക്കെല്ലാം നഷ്ടപ്പെട്ടു; ആ മഹാ നടനെ കുറിച്ചുള്ള ഓർമ്മയിൽ താര പുത്രൻ ! ആശ്വാസവാക്കുകളോടെ ആരാധകരും !

Malayalam

”ഹേയ് മനുഷ്യാ… എനിക്കെല്ലാം നഷ്ടപ്പെട്ടു; ആ മഹാ നടനെ കുറിച്ചുള്ള ഓർമ്മയിൽ താര പുത്രൻ ! ആശ്വാസവാക്കുകളോടെ ആരാധകരും !

”ഹേയ് മനുഷ്യാ… എനിക്കെല്ലാം നഷ്ടപ്പെട്ടു; ആ മഹാ നടനെ കുറിച്ചുള്ള ഓർമ്മയിൽ താര പുത്രൻ ! ആശ്വാസവാക്കുകളോടെ ആരാധകരും !

വേറിട്ട അഭിനയശൈലിയും സമീപനവുമായി പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഇര്‍ഫാന്‍ ഖാൻ 2020 ലായിരുന്നു ജീവിത വേഷം അഴിച്ചുവച്ചത്. സിനിമാ ലോകത്തിന് നഷ്ടപ്പെട്ട ഏറ്റവും വലിയ വേര്‍പാടായിരുന്നു ഇര്‍ഫാന്‍ ഖാന്റേത്. ഇപ്പോഴും നടന്റെ വേര്‍പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് കരകയറാന്‍ ഇര്‍ഫാന്റെ കുടുംബത്തിനോ ആരാധകര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ സാധിച്ചിട്ടില്ല . ഇപ്പോഴും അച്ഛന്റെ ഓര്‍മകളില്‍ വിങ്ങുകയാണ് മകന്‍ ബബില്‍ ഖാന്‍. താരപുത്രന്റെ വികാരഭരിതമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

”ഹേയ് മനുഷ്യാ… എനിക്കെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ആരെ വിശ്വസിക്കണം എന്നറിയില്ല. എനിക്ക് എന്നെ തന്നെ വിശ്വാസമില്ല.. നീ അറിയുന്നുണ്ടോ… എനിക്ക് അരക്ഷിതത്വം അനുഭവപ്പെടുന്നു. എന്റെ മനസ്സ് എന്നോട് തന്നെ യുദ്ധം ചെയ്യുകയാണ്. ശ്രദ്ധ നഷ്ടപ്പെടുന്നു. ഇതൊന്നും ഒന്നുമല്ല എന്ന തരത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നു..” എന്നായിരുന്നു ഇര്‍ഫാനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് മകന്‍ ബബില്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിയ്ക്കുന്നത്.

ഉടൻതന്നെ ആശ്വാസവാക്കുകളുമായി ഇര്‍ഫാന്‍ ഖാന്റെ ആരാധകരും ബോളിവുഡ് സെലിബ്രിറ്റികളും ബബിനെ ചേർത്തുപിടിക്കുകയായിരുന്നു . ഇര്‍ഫാന്‍ ഖാന്റെ പഴയൊരു ഫോട്ടോയ്‌ക്കൊപ്പമാണ് ബബില്‍ അച്ഛനെ കുറിച്ചുള്ള തന്റെ വേദന പങ്കുവച്ചത്.

എന്നാൽ, പലപ്പോഴും അച്ഛന്റെ പ്രശസ്തി വച്ച് ബബില്‍ സ്വയം പ്രമോട്ട് ചെയ്യുന്നു എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു . തുടര്‍ന്ന്, അച്ഛന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് ബബില്‍ ഖാന്‍ നിര്‍ത്തുകയും ചെയ്തു . പിന്നീട് വീണ്ടും അച്ഛന്റെ ഫോട്ടോ പങ്കുവച്ചപ്പോൾ ഒരു ആരാധകന് മറുപടിയായി അതിന്റെ കാരണവും താരപുത്രൻ പറഞ്ഞു.

അച്ഛന്റെ ഫോട്ടോകള്‍ പങ്കുവച്ചത് അത്രയേറെ ഇഷ്ടത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ്. അത് എന്നെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ വളരെ അധികം വേദനിപ്പിച്ചു. തന്റെ ആരാധകരില്‍ അദ്ദേഹം സൃഷ്ടിച്ച ശൂന്യത അകറ്റാനും ആ ഫോട്ടോകള്‍ക്കും ഓര്‍മകള്‍ക്കും കഴിയും എന്ന് ഞാന്‍ വിശ്വസിച്ചു.

എന്നാല്‍ ചിലര്‍ അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതോടെ എനിക്കും ആശയക്കുഴപ്പമായി. ഞാന്‍ അദ്ദേഹത്തിന്റെ മകന്‍ ആണ്.. എനിക്ക് പേരും പ്രശസ്തിയും കിട്ടാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. അതൊരു വസ്തുതയാണ്… അത് തിരച്ചറിഞ്ഞപ്പോള്‍ മുതല്‍, എനിക്കിഷ്ടമുള്ളപ്പോഴെല്ലാം ഞാന്‍ എന്റെ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കും എന്ന് തീരുമാനിച്ചു” എന്നായിരുന്നു ബബിൻ പറഞ്ഞ ആ മറുപടി.

അതേ സമയം വെബ് സീരിസിലൂടെ അച്ഛന്റെ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ബബില്‍ ഖാന്‍. അന്താരാഷ്ട്ര സിനിമാ പ്രേമികൾക്ക് പരിചിതനായ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിൽ 29-ന് മുംബൈയിൽ വച്ചാണ് വിടവാങ്ങിയത്. രണ്ട് വർഷക്കാലം ന്യൂറോ എൻഡ്രോക്രൈൻ ട്യുമറിനോട് പട പൊരുതി ഒടുവിൽ 53 വയസുകാരനായ ഇർഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

about irfan khan

More in Malayalam

Trending

Recent

To Top