News
ലോക റെക്കോർഡ്; ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ രാമായണം; കണക്കുകൾ പുറത്ത്…
ലോക റെക്കോർഡ്; ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ രാമായണം; കണക്കുകൾ പുറത്ത്…
ലോക്ക് ഡൗൺ കാലത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ രാമായണം. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് രാമായണം ടി.വി.യിൽ കണ്ടത് 7.7 കോടിയാണ് പേരാണ്
മാര്‍ച്ച് 28-നാണ് രാമായണ്‍ പുനഃസംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ഒരുക്കിയ ജനപ്രിയ സീരിയല്‍ ഏപ്രില്‍ 16-ന് 7.7 കോടി ആള്‍ക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ഷോ ആയതായി ഡിഡി ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങിയത്.സീരിയലിന്റെ ആദ്യ എപ്പിസോഡും ടി.ആര്‍.പി റെക്കോഡുകള്‍ ഭേദിച്ചിരുന്നു. 1987 ജനുവരി 25-നായിരുന്നു സീരിയല്‍ ആദ്യം സംപ്രേഷണം ചെയ്തത്. 1988 ജൂലൈ 30-നായിരുന്നു ഓഫ് എയര്‍ ആയത്. 2003 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ സീരിയലായി ലിംക ബുക്ക് ഓഫ് റെക്കോഡ് നേടിയിരുന്നു
ramayanam
