Connect with us

ഇതുപോലെയുള്ള മനുഷ്യന്‍മാര്‍ക്ക് ഒരിക്കലും മരണമില്ല; ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്തിന്റെ കുറിപ്പ് വൈറൽ

News

ഇതുപോലെയുള്ള മനുഷ്യന്‍മാര്‍ക്ക് ഒരിക്കലും മരണമില്ല; ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്തിന്റെ കുറിപ്പ് വൈറൽ

ഇതുപോലെയുള്ള മനുഷ്യന്‍മാര്‍ക്ക് ഒരിക്കലും മരണമില്ല; ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്തിന്റെ കുറിപ്പ് വൈറൽ

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോഗം സിനിമ മേഖല ഞെട്ടലോടെയാണ് കേട്ടത്. കൊറോണ വൈറസ്, ലോക്ക് ഡൗൺ കാരണം പൊതുദർശനമോ മറ്റ് ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെയായിരുന്നു ഇർഫാൻ ഖാന്റെ അന്ത്യയാത്ര. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സംസ്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു താരത്തെ അവസാനമായി കാണാൻ എത്തിയത്.

അവസാന യാത്രയില്‍ ഇര്‍ഫാന്‍ഖാന്റെ ശരീരം ചുമലിലേറ്റിയ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ സന്ദീപ് പങ്കുവെച്ച കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. .

‘ഇര്‍ഫാന്‍ ഭായ്, നിങ്ങളിനി ഇല്ലെന്ന യാഥാര്‍ഥ്യം ഹൃദയത്തിന് ഇത്രമേല്‍ വിങ്ങലും ദുഃഖവുമുണ്ടാക്കുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളില്‍ എനിക്കൊപ്പം നിന്നതിന് നന്ദി. പലരും അംഗീകരിക്കാന്‍ പോലും മടിച്ച കാലത്തും നിങ്ങളെനിക്ക് വേണ്ടി നിന്നു. നിങ്ങളെ പോലെ നിങ്ങള്‍ മാത്രമേയുള്ളൂ. ഇതുപോലെയുള്ള മനുഷ്യന്‍മാര്‍ക്ക് ഒരിക്കലും മരണമില്ല. ആ വ്യക്തിത്വം, സിനിമയോടുള്ള സ്‌നേഹം, ജീവിതത്വങ്ങള്‍ ഇതെല്ലാം എനിക്ക് പ്രചോദനവും വഴികാട്ടിയുമാകുമെന്ന് തീര്‍ച്ചയാണ്. അവസാന യാത്രയില്‍ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍, യാത്രാമൊഴി നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ധന്യനാണ്. ഒന്നടുത്തെത്തണമെന്ന് കോടിക്കണക്കിന് ആരാധകരും സുഹൃത്തുക്കളും ആഗ്രഹിച്ചിട്ട് നടക്കാതിരുന്നതാണല്ലോ. എന്നാലും ഒരുപാട് നേരത്തേയാണ് ഭായ് നിങ്ങള്‍ പോയത്..’ എന്നായിരുന്നു സന്ദീപ് സിങ് കുറിച്ചത്.

irfan khan

More in News

Trending

Recent

To Top