Connect with us

പുരസ്‌കാരം വാങ്ങാന്‍ എത്തിയ മകന്‍ ധരിച്ചത് അച്ഛന്റെ വസ്ത്രം; വീഡിയോ പങ്കുവെച്ച് ഇര്‍ഫാന്‍ ഖാന്റെ മകന്‍

News

പുരസ്‌കാരം വാങ്ങാന്‍ എത്തിയ മകന്‍ ധരിച്ചത് അച്ഛന്റെ വസ്ത്രം; വീഡിയോ പങ്കുവെച്ച് ഇര്‍ഫാന്‍ ഖാന്റെ മകന്‍

പുരസ്‌കാരം വാങ്ങാന്‍ എത്തിയ മകന്‍ ധരിച്ചത് അച്ഛന്റെ വസ്ത്രം; വീഡിയോ പങ്കുവെച്ച് ഇര്‍ഫാന്‍ ഖാന്റെ മകന്‍

66ാമത് ഫിലിംഫെയര്‍ പുരസ്‌കാരം ശനിയാഴ്ച്ച മുംബൈയില്‍ വെച്ച് നടക്കവേ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ഇത്തവണ രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരവും, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.

ഇര്‍ഫാന് വേണ്ടി രണ്ട് പുരസ്‌കാരങ്ങളും ഏറ്റുവാങ്ങിയത് മകന്‍ ബാബില്‍ ഖാനായിരുന്നു. പുരസ്‌കാര ചടങ്ങിന് ശേഷം ബാബില്‍ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

അച്ഛന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ചായിരുന്നു. അമ്മ ചടങ്ങിന് പോകുന്നതിന് മുമ്പ് തന്നെ ഒരുക്കുന്ന വീഡിയോയാണ് ബാബില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘അമ്മ എന്നെ ചടങ്ങിന് വേണ്ടി ഒരുക്കുകയാണ്. ജയ്ദീപ് അഹ്താവട്ട്, രാജ്കുമാര്‍ റാവു, ആയുഷ്മാന്‍ ഖുറാനാ എന്നിവരില്‍ നിന്ന് എന്റെ അച്ഛന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്. ഈ നേദി എനിക്ക് സംസാരിക്കാനുള്ളതല്ലെന്ന് അറിയാം.

ഒരിക്കലും തന്റെ അച്ഛന്റെ സ്ഥാനത്ത് എത്താനാവില്ലെന്നാണ് ആളുകള്‍ പൊതുവെ പറയാറ്. പക്ഷെ ഞാന്‍ ഇന്ന് ബാബയുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ പ്രേക്ഷകര്‍ നല്‍കിയ സ്നേഹത്തിന് നന്ദി അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്.

ഞാനും നിങ്ങളും ഒരുമിച്ച് ഇന്ത്യന്‍ സിനിമയെ പുതിയ തലങ്ങളില്‍ എത്തിക്കും എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്. എന്റെ ബാബക്ക് ഫാഷന്‍ ഷോകള്‍ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. എ

ന്നാലും കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കിടക്കാന്‍ അദ്ദേഹം അത്തരം വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അത് തന്നെയാണ് ഇന്നലെ രാത്രി ഞാനും ചെയ്തത്. എനിക്ക് സ്വാഭാവികമല്ലാത്ത ഒരു സ്ഥലത്ത് ഞാന്‍ എനിക്ക് സ്ഥാനമുണ്ടാക്കുകയാണ് ചെയ്തത് എന്നും ബാബില്‍ പറഞ്ഞു.

Continue Reading
You may also like...

More in News

Trending