Malayalam Breaking News
രൺബീറിനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ ഭർത്താവിനെന്ത് തോന്നും;മറുപടിയുമായി രൺവീർ
രൺബീറിനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ ഭർത്താവിനെന്ത് തോന്നും;മറുപടിയുമായി രൺവീർ
ബോളിവുഡിലെ സൂപ്പർ നായികയായ ദീപികയുടെയും സൂപ്പർ താരം രൺവീറിന്റെയും വിവാഹം ആരാധകർ ആഘോഷമാക്കിയതാണ്. ദീപിക രൺവീറുമായി പ്രണയത്തിലാകുന്നതിന് മുൻപ് രൺബീറുമായിട്ടായിരുന്നു പ്രണയം. ഇപ്പോള്‍ ഇതാ രണ്‍വീറിനോട് ഒരാള്‍ അഭിമുഖത്തില്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെടുന്നു.
മുന്‍കാമുകനൊപ്പം ദീപിക ഇനി അഭിനയിച്ചാല്‍ എന്തു തോന്നും? എന്നായിരുന്നു ചോദ്യം. ഇരുവരുടെയും ആരാധകര്‍ ഒരു ആയിരം വട്ടം ഇതേ ചോദ്യം അവരോട് ചോദിച്ചിട്ടുണ്ട്. എന്നാലിപ്പോഴിതാ ആദ്യമായി ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുമായാണ് രണ്‍വീര്‍.
ഞാന്‍ അത്തരത്തിലുള്ള ഒരാളെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. എനിക്ക് യാതൊരു അരക്ഷിതാവസ്ഥയും തോന്നേണ്ട കാര്യമില്ല. എനിക്ക് ഞാന്‍ ആരാണെന്ന് നന്നായി അറിയാം. ഞാന്‍ സ്നേഹിക്കുന്നത് പോലെ ദീപികയെ മറ്റാര്‍ക്കും സ്നേഹിക്കാനാകില്ല.
താന്‍ സമീപ ഭാവിയില്‍ റണ്‍ബീറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുമെന്ന് രണ്‍വീര്‍ മറുപടി നല്കി. എനിക്കും റണ്‍ബീറിനും ഒരുമിച്ച് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ടുകള്‍ നടന്നില്ല. എന്നാല്‍ ഉടന്‍ തന്നെ ഒരു സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചെത്തും. റണ്‍ബീറിനും എനിക്കൊപ്പം ജോലി ചെയ്യാന്‍ താല്പര്യമുണ്ടെന്ന് രണ്‍വീര്‍ പറഞ്ഞു.
രൺബീർ ഇപ്പോൾ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാവുമെന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
interview with ranveer singh
