Connect with us

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും!

Malayalam Breaking News

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും!

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും!

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും. ‘രണ്ടാമൂഴം’ ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വാദം ഇന്ന് തുടങ്ങും.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി നല്‍കിയ ഹർജിയിലാണ് കോഴിക്കോട് സെഷന്‍സ് കോടതി വാദം കേള്‍ക്കുക. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാറിനെ എതിര്‍ കക്ഷിയാക്കി എം.ടി കോടതിയെ സമീപച്ചത്.

കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം എം.ടി അംഗീകരിച്ചില്ല. തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കിയിട്ടും സിനിമാ ചിത്രീകരണം തുടങ്ങാത്തതിനാലാണ് എം.ടി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തിരക്കഥ ഉപയോഗിച്ച്‌ സിനിമ ചെയ്യുന്നതില്‍ നിന്നും സംവിധായകനെ കോടതി വിലക്കിയിരുന്നു.

randamoozham hearing starts today

Continue Reading
You may also like...

More in Malayalam Breaking News

Trending