Connect with us

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 2018

Malayalam

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 2018

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 2018

2018 എന്ന വര്‍ഷം മലയാളികള്‍ മറക്കാനിടയില്ല. പ്രളയത്തിന്റെ നീറുന്ന ഓര്‍മ്മയാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് ഹീറോ’.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു അഭിമാന നേട്ടം കൂടി ചിത്രം കൈവരിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നു. എന്‍. ഡി. ടി. വിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തിരിക്കുന്ന വാര്‍ത്ത സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയ മറ്റ് മലയാള ചിത്രങ്ങള്‍. ഓസ്‌കാറിന്റെ അന്തിമ പട്ടികയില്‍ ചിത്രം ഇടം പിടിക്കുമോ എന്നാണ് ഇനി ഓരോ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top