Connect with us

ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; പിന്നില്‍ ഉദയനിധി സ്റ്റാലിന്‍ എന്ന് ആരാധകര്‍

News

ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; പിന്നില്‍ ഉദയനിധി സ്റ്റാലിന്‍ എന്ന് ആരാധകര്‍

ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; പിന്നില്‍ ഉദയനിധി സ്റ്റാലിന്‍ എന്ന് ആരാധകര്‍

ഓരോ വിജയ് ആരാധകരുടെയും ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നാണ് പുതിയ വിജയ് ചിത്രത്തിന്റെ റിലീസിന് മുന്‍പ് നടത്തിവരാറുള്ള ഓഡിയോ ലോഞ്ച്. വിജയ് തന്റെ ആരാധകരോട് ഏറ്റവും കൂടുതല്‍ സമയം സംവദിക്കുന്നതും ഇത്തരം വേദികളിലൂടെയാണ്. സമീപകാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളില്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന സിനിമയ്ക്ക് മാത്രമായിരുന്നു ഓഡിയോ ലോഞ്ച് ഇല്ലാതെയിരുന്നത്.

ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് എക്‌സില്‍ വിവരം പങ്കുവെച്ചത്. ഉദയനിധി സ്റ്റാലിന്‍ ചിത്രം തടയാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 30ന് ലിയോയുടെ ഓഡിയോ ലോഞ്ച് നടത്തുമെന്ന് പറഞ്ഞ് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഓഡിറ്റോറിയം ലോഞ്ചിന് വേണ്ടി അനുവദിച്ചിരുന്നില്ലെന്നും ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആണ് ഇതിന് പിന്നില്‍ എന്നുമാണ് പറഞ്ഞത്. ചിത്രത്തിന്റ വിതരണത്തിലാണ് തര്‍ക്കങ്ങള്‍ ഉള്ളത്. ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് അന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

ഇപ്പോഴിതാ അത്തരം വാര്‍ത്തകള്‍ സത്യമായിരിക്കുന്നു. ഓഡിയോ ലോഞ്ച് റദ്ദ് ചെയ്ത നിരാശയിലാണ് വിജയ് ആരാധകരും തമിഴ് സിനിമാ ലോകവും. പക്ഷേ ഇതിന് പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് തള്ളികളഞ്ഞിട്ടുണ്ട്. പാസിന്റെ എണ്ണം പരിധിയില്‍ കവിഞ്ഞതും, സുരക്ഷാ പരിമിധികളും കണക്കിലെടുത്താണ് പരിപാടി ഉപേക്ഷിക്കുന്നത് എന്നാണ് എക്‌സില്‍ അവര്‍ പങ്കുവെച്ചത്.

ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചതിന്റെ കുറവ് സിനിമയുടെ റിലീസിലൂടെ തീര്‍ക്കാം എന്നാണ് വിജയ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ തൃഷ, അര്‍ജുന്‍, സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്‌ക്കിന്‍, മാത്യു തോമസ്, ബാബു ആന്റണി തുടങ്ങ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

More in News

Trending

Recent

To Top