Connect with us

ഇത് പുതിയ ഇന്ത്യ, പുതിയ വിപണി. നേട്ടങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ….

Articles

ഇത് പുതിയ ഇന്ത്യ, പുതിയ വിപണി. നേട്ടങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ….

ഇത് പുതിയ ഇന്ത്യ, പുതിയ വിപണി. നേട്ടങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ….

ഇന്ത്യന്‍ ഓഹരിവിപണിയിലും സമ്പത്ത്ഘടനയിലും ശുഭാപ്തി വിശ്വാസത്തിന്റെ ബുള്‍ തരംഗത്തിന് തുടക്കമായതായി വിദഗ്ദ നിരീക്ഷണം. ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നും വിദേശനിക്ഷേപം ഗണ്യമായ തോതില്‍ ഉയരുകയും ചെയ്യും. അടുത്ത പത്ത് വര്‍ഷത്തേക്ക് ഈ ബുള്‍തരംഗം നിലനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. സ്ഥിരതയാര്‍ജ്ജിച്ച എണ്ണവിലയും കുറയുന്ന ഡോളര്‍നിരക്കും ഇന്ത്യന്‍ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതിനൊപ്പം മോദി സര്‍ക്കാറിന്‍രെ ഭരണത്തുടര്‍ച്ചയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്കും വിദേശ നിക്ഷേപത്തിന്റെ കടന്നുവരവിനും ഇടയാക്കുകയും ചെയ്യും. വ്യാപാര നയങ്ങളുടെ തുടര്‍ച്ച കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് വിദഗ്ദാഭിപ്രായം.

സര്ക്കാരിന്റെ രണ്ടു നയങ്ങള്, അതില് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കറന്‌സി പിന്വലിക്കല് നടപടിയും അതോടൊപ്പം ഏറെ പ്രധാനമായ ജിഎസ്ടി നടപ്പാക്കലും രാജ്യത്ത് കണക്കുകൂട്ടാനാകാത്ത അത്രയും വലിയ തോതില് ഉണ്ടായിരുന്ന അനൗദ്യോഗിക സമ്പദ്വ്യവസ്ഥയ്ക്ക് (ബ്ലാക്ക് ഇക്കോണമി പാരലല് ഇക്കോണമി എന്നൊക്കെ നമ്മള് സൂചിപ്പിക്കുന്ന) വലിയ വിധത്തില് ഹാനി വരുത്തിയിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്. ബി ജെപിയുടെ വോട്ട് ബാങ്ക് എന്നു പറയാവുന്ന ചെറുകിട വ്യാപാരികളെയും സംരംഭകരെയുമാണ് ഇത് ഏറെ ബാധിച്ചത്.


പാക്കിസ്ഥാനെതിരെയുള്ള വിജയം, ദേശീയത, പ്രതിപക്ഷത്തില് നിന്നു വിശ്വസിക്കാവുന്ന ഒരു പകരക്കാരന്റെ അഭാവം എന്നിവയുടെ ബലത്തിലാണ് മോദി വിജയിക്കുന്നത് എങ്കില് അത് നമ്മുടെ ജനാധിപത്യത്തിനു കാലിക പ്രാധാന്യമുള്ള സാമ്പത്തിക പരവും വികസനപരവുമായ വിഷയങ്ങളെ കുറിച്ച് ചര്ച്ച നടത്തുന്നതിലുള്ള അപക്വതയെയും കൂടി ആണ് തുറന്നു കാട്ടുന്നത്. ചരിത്രത്തില്, ഇതിന് സമാനമായ ഒരു ഉദാഹരണം മാര്ഗരറ്റ് താച്ചറിന്റേതാണ്.
തന്റെ കടുപ്പമേറിയതും ജനപ്രിയമല്ലാത്തതുമായ നയങ്ങളുടെ ഫലമായി ഒരു രണ്ടാം ഊഴം എന്നത് അവരെ സംബന്ധിച്ച് ഏറെക്കുറെ അപ്രാപ്യമായിരുന്നു. എന്നാല് അര്ജന്റീനയുമായുള്ള ഫോക്ക്‌ലാന്ഡ്‌സ് യുദ്ധം 1983 ല് മാര്ഗരറ്റ് താച്ചര്ക്ക് രണ്ടാമതും അധികാരത്തിലെത്താനുള്ള മാന്യമായ ഭൂരിപക്ഷം നല്കി. ഇത് അവര്ക്ക് തന്റെ പരിഷ്‌കരണ നടപടികളില് ഉറച്ചു നില്ക്കുവാനും തുടരുവാനുമുള്ള അവസരം ഒരുക്കി.
മോദിയും താച്ചറിനെ പോലെ ഘടനാപരമായ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ മാറ്റിമറിക്കാനുള്ള അജണ്ടയില് പ്രതിജ്ഞാബദ്ധമാണ്. ആ പ്രതീക്ഷ നിറവേറ്റപ്പെടണമെങ്കില് താച്ചറിനെപോലെ പത്തു വര്ഷമെങ്കിലും അധികാരത്തില് ഉണ്ടായിരിക്കണം. ശരിയായ സാമ്പത്തിക നിലപാടുകള്ക്ക് രാഷ്ട്രീയപരമായി വലിയ വില കൊടുക്കേണ്ടി വന്ന നരസിംഹ റാവുവിന്റെയും അടല് ബിഹാരി വാജ്‌പേയിയുടെയും ഗതി മോദിക്ക് വരില്ലെന്നാണ് പ്രതീക്ഷ.
ഏതു പരിഷ്‌കരണത്തിലുമെന്നപോലെ ജനങ്ങളുടെ ഹ്രസ്വകാല വ്യക്തിതാല്പ്പര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വേദനാജനകമായ നിരവധി പരിഷ്‌കരണങ്ങള് മോദി നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില് തുടങ്ങിയ, ഇന്ഫ്രാസ്ട്രക്ചര് ലീസിംഗ് ആന്ഡ് ഫിനാന്ഷ്യല് സര്വീസസിലെ (കഘഎട)) പ്രശ്‌നങ്ങളും എന്ബിഎഫ്‌സി മേഖലയില് അതിനോട് അനുബന്ധിച്ചു ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും സ്ഥിതി കൂടുതല് സങ്കീര്ണം ആക്കിയിട്ടുണ്ട്.


യുഎസ് ചൈന വ്യാപാര ചര്ച്ചകളുമായി ബന്ധപ്പെട്ടുണ്ടായ ശുഭകരമായ പ്രതീക്ഷകളാണ് ഇന്ത്യന് വിപണിക്ക് ഗുണകരമായത്. നിരക്ക് വര്ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല് റിസര്വിന്റെ തീരുമാനമാണ് പ്രധാനമായും ഇന്ത്യന് മൂലധന വിപണിക്ക് തുണയായത്. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിന്റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില് വലിയ വളര്ച്ച രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് തുടര്ച്ചയായ െ്രെത മാസത്തില്‍ വിദേശ പോര്ട്ട്‌ഫോളിയോ നിക്ഷേപത്തില് വന് വളര്ച്ചയില്‍ മൂലധന വിപണി. ആഗോളതലത്തില് ഇന്ത്യന് മൂലധന വിപണിക്ക് അനുകൂലമാകുന്ന തരത്തിലേക്ക് കാര്യങ്ങള് നീങ്ങുന്നതാണ് വിദേശ പോര്ട്ട്‌ഫോളിയോ നിക്ഷേപങ്ങള് വര്ധിക്കാന് കാരണം. യുഎസ് ചൈന വ്യാപാര ചര്ച്ചകളുമായി ബന്ധപ്പെട്ടുണ്ടായ നല്ല പ്രതീക്ഷകളാണ് ഇന്ത്യന് വിപണിക്ക് ഗുണകരമായത്.
നിരക്ക് വര്ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല് റിസര്വിന്റെ തീരുമാനമാണ് പ്രധാനമായും ഇന്ത്യന് മൂലധന വിപണിക്ക് സഹായമായത് . കഴിഞ്ഞ സാമ്പത്തിക വര്ഷത്തിന്റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില് വലിയ വളര്ച്ച രേഖപ്പെടുത്തിയിരുന്നു. കണക്കുകള് പ്രകാരം 17,219 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഏപ്രില് മാസത്തില് വിദേശ പോര്ട്ട്‌ഫോളിയോ നിക്ഷേപകരില് നിന്നുണ്ടായത്. ഈ മാസം ഒന്ന് മുതല് 26 വരെ ഇക്വിറ്റികളില് 21,032.04 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നപ്പോള്, ഡെറ്റ് വിപണിയില് 3,812 കോടി രൂപയുടെ അറ്റ പിന്വലിക്കലാണ് എഫ്പിഐകള് ക്രമീകരിച്ചത് .

Indian economy..

More in Articles

Trending

Recent

To Top