Sports
കോഹ്ലി കീഴടങ്ങി ! ഇന്ത്യൻ തോൽവി 31 റൺസിന്
കോഹ്ലി കീഴടങ്ങി ! ഇന്ത്യൻ തോൽവി 31 റൺസിന്
കോഹ്ലി കീഴടങ്ങി ! ഇന്ത്യൻ തോൽവി 31 റൺസിന്
England
287 & 180
India
274 & 162/10 (54.2 ov, target 194)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സില്‍ 194 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം .പക്ഷെ ഇന്ത്യ 162 റണ്‍സിന് ആണ് പുറത്തായത് .
നാലു വിക്കറ്റെടുത്ത ബെന്‍ സ്റ്റോക്സാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചത് വിരാട് കൊഹ്ലിയിലായിരുന്നു. എന്നാൽ നായകന് പുറത്തായതോടെ ഇന്ത്യ പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലുണ്ടായിരുന്നത് ചെറിയ ആശ്വാസമായി.
ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ കുക്ക് പിടിച്ച് പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീല വീണു. 61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്താണ് പാണ്ഡ്യ പുറത്തായത്. ഇതോടെ അഞ്ചു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.
സ്കോര്‍: ഇംഗ്ലണ്ട് 287 & 180. ഇന്ത്യ 274 & 162
നാലാം ദിവസം വിജയത്തിലേക്ക് 84 റണ്‍സ് തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആന്‍ഡേഴ്സനായിരുന്നു വിക്കറ്റ്. സ്കോര്‍ 141 എത്തിയപ്പോള്‍ കോലിയും മടങ്ങി. അതേ ഓവറില്‍ തന്നെ സ്റ്റോക്സ് മുഹമ്മദ് ഷമിയേയും മടക്കി. പിന്നാലെ 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
മുരളി വിജയ് (6), ശിഖര്‍ ധവാന് (13), കെ. എല്‍. രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്.അശ്വിന് (13) എന്നിവര്‍ക്ക് ആര്‍ക്കും തന്നെ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും കോലി ക്രീസില്‍ തുടര്‍ന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തിയതും കോലിയായിരുന്നു. 149 റണ്‍സെടുത്ത കോലിയുടെ മികവിലാണ് ഇന്ത്യ 274 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്.
