Connect with us

അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു!

Articles

അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു!

അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു!

അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു!

സരിതയും നടൻ മുകേഷുമായുള്ള വിവാഹ മോചനം ഒട്ടനവധി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയയിരുന്നു.

ആ ദാമ്പത്യത്തിൽ അത്ര നിസാരമല്ലാത്ത പരിക്കുകളുണ്ടെന്ന് പുറം ലോകം അറിഞ്ഞു തുടങ്ങിയത് 2007ലായിരുന്നു. പിന്നീട് വിവാഹ മോചനക്കേസ് കോടതിയിലുമെത്തി. എന്നാൽ അതുവരെ ഒരു തുറന്നു പറച്ചിലുകൾക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ പൊട്ടിത്തെറിച്ചു.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

താനുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെയാണ്‌ മുകേഷ് ദേവികയെ വിവാഹം കഴിച്ചതെന്ന് കാട്ടിയായിരുന്നു അന്ന് സരിത കേസ് കൊടുത്തത്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും അമ്പത്തി മൂന്നുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.

അതിനു ശേഷം കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്നും സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.

മുകേഷിനെതിരെ സരിത ഉയർത്തിയ പല ആരോപണങ്ങളും അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്‌ ഇപ്പോൾ. കൊല്ലം എം എൽ എയെ മണ്ഡലത്തിൽ എങ്ങും കാണാനില്ലെന്ന മണ്ഡലത്തിലെ വോട്ടർമാരുടെ പരാതിയും ഒപ്പം മീറ്റൂ വിവാദവും.

ടെസ് ജോസഫിന്റെ മുകേഷ് പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലും അതിനെ തുടർന്ന് മറ്റ് പല ഭാഗങ്ങളിൽ നിന്നും മുകേഷിനെതിരെ ഉയരുന്ന പീഡന വാർത്തകളും കേട്ട് മലയാളികൾ ഒന്നടങ്കം ഞെട്ടിയെങ്കിലും അന്ന് സരിതയുടെ വാക്കുകൾക്ക് കുറച്ചെങ്കിലും വില കല്പ്പിച്ചിരുന്നെങ്കിൽ കൊല്ലം മണ്ഡലനിവാസികൾക്ക് മുകേഷിനെ വോട്ട് ചെയ്ത് ജയിപ്പിച്ചു എന്ന പേരുദോഷത്തിൽ നിന്നെങ്കിലും ഒഴിവാകാമായിരുന്നില്ലേ?

More in Articles

Trending

Recent

To Top