Connect with us

മുകേഷ് എൽഎൽബിക്ക് പഠിച്ചപ്പോൾ ഒരു ചാപ്റ്ററിലുണ്ടായിരുന്നത് സരിതയുടെ ശൈശവ വിവാഹവും അത് സംബന്ധിച്ചുള്ള കേസുമായിരുന്നു; ഇതേക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് അവർ അടുക്കുന്നത്; ആലപ്പി അഷ്റഫ്

Malayalam

മുകേഷ് എൽഎൽബിക്ക് പഠിച്ചപ്പോൾ ഒരു ചാപ്റ്ററിലുണ്ടായിരുന്നത് സരിതയുടെ ശൈശവ വിവാഹവും അത് സംബന്ധിച്ചുള്ള കേസുമായിരുന്നു; ഇതേക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് അവർ അടുക്കുന്നത്; ആലപ്പി അഷ്റഫ്

മുകേഷ് എൽഎൽബിക്ക് പഠിച്ചപ്പോൾ ഒരു ചാപ്റ്ററിലുണ്ടായിരുന്നത് സരിതയുടെ ശൈശവ വിവാഹവും അത് സംബന്ധിച്ചുള്ള കേസുമായിരുന്നു; ഇതേക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് അവർ അടുക്കുന്നത്; ആലപ്പി അഷ്റഫ്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു.

രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞത് ഒരു പരിധിവരെ മുകേഷിന്റെ പ്രതിഛായയെ ബാധിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന്റെ ഘട്ടത്തിൽ മുൻ ഭാര്യ സരിത ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പിന്നീട് ഈ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. 2011 ലാണ് മുകേഷും സരിതയും വേർപിരിയുന്നത്.

ഇപ്പോഴിതാ മുകേഷും ആദ്യ ഭാര്യ നടി സരിതയും പ്രണയത്തിലായ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. നടി സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കവെയാണ് ഇവരെ കുറിച്ചും അദ്ദേഹം സംസാരിച്ചത്. സിൽക്ക് സ്മിതയുടെ കുട്ടിക്കാലത്ത് ശൈശവ വിവാഹം നടന്നെന്ന് പറയുന്നു. അതിലെത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. അക്കാലത്ത് ആന്ധ്രയിലെ ഗ്രാമങ്ങളിൽ അത്തരമൊരു സമ്പ്രദായം പതിവായിരുന്നു.

നടൻ മുകേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. മുകേഷ് ഒന്ന് രണ്ട് വർഷം എൽഎൽബിക്ക് പഠിച്ചിട്ടുണ്ട്. ശൈശവ വിവാഹ നിയമങ്ങളെക്കുറിച്ച് പഠിക്കേണ്ടി വന്നു. ഒരു ചാപ്റ്ററിലുണ്ടായിരുന്നത് നടി സരിതയുടെ ശൈശവ വിവാഹവും അത് സംബന്ധിച്ചുള്ള കേസുമായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ നടക്കുന്ന ഈ സമ്പ്രദായത്തെ കോടതി അസാധുവാക്കുകയും നിരോധിക്കുകയും ചെയ്തു.

മുകേഷ് ഇക്കാര്യങ്ങളെല്ലാം സരിതയോട് ചോദിച്ചപ്പോൾ അവർ ഞെട്ടി. പിന്നീട് ഇതേക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് അവർ അടുക്കുന്നത്. ഈ വിവരം മുകേഷ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് ഓർത്തു. തന്റെ യൂട്യൂബ് ചാനലിൽ സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കവെയാണ് ആലപ്പി അഷ്റഫ് മുകേഷിനെക്കുറിച്ചും പരാമർശിച്ചത്.

ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു.

അതേസമയം, തന്റെ രണ്ട് വിവാഹമോചനങ്ങളെ കുറിച്ചും മുകേഷ് അടുത്തിടെ പറഞ്ഞിരുന്നു. ഇതുവരെ രണ്ട് പേരെക്കുറിച്ചും താൻ മോശമായി സംസാരിച്ചിട്ടില്ല. സാധാരണ കുടുംബ കോടതിക്ക് മുമ്പിൽ ചെന്നാൽ നൂറ് ശതമാനം ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും ചീത്ത വിളിക്കും. അത് നാച്വറലാണ്. എന്നാൽ ഒരിക്കൽ പോലും രണ്ട് പേരെക്കുറിച്ചും ഏതെങ്കിലും തരത്തിൽ മോശമായി സംസാരിച്ചിട്ടില്ല.

എത്രയോ പത്രം പ്രഷർ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞില്ല. രണ്ട് പേരെയും അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താൽ സന്തോഷമുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നിൽക്കേണ്ട. എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ആ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കിൽ അവരുടെ ജീവിതം എന്താകും എന്റെ ജീവിതം എന്താകും.

അവരോട് യാതൊരു വിധത്തിലുമുള്ള ദേഷ്യവുമില്ല. അഭിമുഖങ്ങളിൽ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ. മേതിൽ ദേവികയുടെ കാര്യത്തിൽ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തിലാണെന്നും മുകേഷ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top