Malayalam
ഇടവേള ബാബുവിന് ഇനി ‘ഇടവേള’; ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്
ഇടവേള ബാബുവിന് ഇനി ‘ഇടവേള’; ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്
മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഒഴിയുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആരാണ് അടുത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് ഇടവേള ബാബു.
‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്നാണ് ഇടവേള ബാബു പറയുന്നത്. പൃഥ്വിരാജിന് അതിനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി കുഞ്ചാക്കോ ബോബന്‍ വരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.
അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്.
കാര്യങ്ങള്‍ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയാം. രാജു നമ്മള്‍ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാന്‍ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്.
ഷൂട്ടിങ്ങും കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാല്‍ എപ്പോള്‍ വിളിച്ചാലും ആദ്യം ഫോണ്‍ എടുക്കുന്ന ഒരാളാണ്. രാജു ഒരിക്കലും ഒരു എതിരാളി ഒന്നുമല്ല. എന്റെ ഇതില്‍ രാജുവാണ് അടുത്ത പ്രസിഡന്റ് ആകേണ്ട ഒരാള്‍.
അതുപോലെ ചാക്കോച്ചന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്.’ എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞത്.