Connect with us

ജൂനിയർ ആർട്ടിസ്റ്റിന് നേരെ ലൈം ഗികാധിക്ഷേപം; നടൻ സുധീഷിനും ഇടവേള ബാബുവിനെതിരെയും കേസെടുത്ത് പോലീസ്

Malayalam

ജൂനിയർ ആർട്ടിസ്റ്റിന് നേരെ ലൈം ഗികാധിക്ഷേപം; നടൻ സുധീഷിനും ഇടവേള ബാബുവിനെതിരെയും കേസെടുത്ത് പോലീസ്

ജൂനിയർ ആർട്ടിസ്റ്റിന് നേരെ ലൈം ഗികാധിക്ഷേപം; നടൻ സുധീഷിനും ഇടവേള ബാബുവിനെതിരെയും കേസെടുത്ത് പോലീസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് തങ്ങക്ക് നേരിട്ട ദുരനുഭവവുമായി രം​ഗത്തെത്തിയിരുന്നത്. ഈ വേളയിൽ ആദ്യം ഉയർന്നു കേട്ട പേരാണ് നടന്മാരായ സുധീഷിന്റെയും ഇടവേള ബാബുവിന്റെയും. ഇപ്പോഴിതാ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

364 (A) വകുപ്പ് പ്രകാരം ലൈം ഗികാധിക്ഷേപത്തിനാണ് നടക്കാവ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ‘അമ്മ’യിൽ അം​ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം.

‘അമ്മയിൽ അംഗത്വ ഫീസായ രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റ് പരാതിയിൽ പറയുന്നത്.

അതേസമയം, രഞ്ജിത്ത് പ്ര കൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്ന് ആരോപിച്ച് രം​ഗത്തെത്തിയ യുവാവും ഇടവേള ബാബുവിനെതിരെ ​ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് നടൻ ഇടവേള ബാബുവിനോടും പറഞ്ഞിരുന്നുവെന്നാണ് യുവാവ് പറയുന്നത്. എന്നാൽ സഹായിക്കുന്നതിന് പകരം ഇടവേള ബാബു തന്നോട് ന ഗ്ന ചിത്രങ്ങൾ അദ്ദേഹത്തിന് അയക്കാനായിരുന്നു പറഞ്ഞതെന്നും യുവാവ് പറയുന്നു.

ആ സമയത്തെ എന്റെ പ്രായം കൂടെ ആലോചിക്കണം. ഞാൻ രണ്ടു മൂന്ന് പേരോട് പറഞ്ഞു. പക്ഷെ അവരാരും ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല. രഞ്ജിത്തെന്ന് പറയുന്ന സംവിധായകൻ ഇങ്ങനെ ചെയ്യുമോ എന്നാണ് എന്നോട് തിരിച്ച് ചോദിച്ചത്. ഇടവേള ബാബുവുമായി ചാറ്റ് ചെയ്തിരുന്നു. അപ്പോൾ ഈ സംഭവത്തെക്കുറിച്ച് കുറച്ച് അയാളോട് പറഞ്ഞിരുന്നു.

അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത്. അപ്പോൾ ചോദിച്ചത്, രഞ്ജിത്ത് നിന്നെ യൂസ് ചെയ്‌തോ, എനിക്കൊന്ന് കാണാൻ പറ്റുമോ എന്നായിരുന്നു. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാൻ അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂ ഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടി.

അല്ലാതെ ഞാൻ നിന്നെ സഹായിക്കാം എന്നായിരുന്നില്ല അയാൾ പറഞ്ഞത്. അദ്ദേഹത്തിന് എന്നെ കാണുകയായിരുന്നു വേണ്ടത്. ഈ സംഭവം നടക്കുന്നത് ഒമ്പത് മാസം മുമ്പായിരുന്നു. അതിന്റെ തെളിവ് എന്റെ കയ്യിലുണ്ട്. നമ്മൾ അവസരത്തിനായാലും, സഹായത്തിന് ആയാലും സിനിമാ മേഖലയിൽ പോയാൽ ഇതാണ് സംഭവിക്കുക എന്നുമാണ് യുവാവ് പറഞ്ഞിരുന്നത്.

More in Malayalam

Trending