Connect with us

കാന്‍ വേദിയില്‍ അഭിമാനമായി ഇന്ത്യയും മലയാളവും; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച രണ്ടാമത്തെ ചിത്രം

Malayalam

കാന്‍ വേദിയില്‍ അഭിമാനമായി ഇന്ത്യയും മലയാളവും; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച രണ്ടാമത്തെ ചിത്രം

കാന്‍ വേദിയില്‍ അഭിമാനമായി ഇന്ത്യയും മലയാളവും; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച രണ്ടാമത്തെ ചിത്രം

കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയര്‍ വെള്ളിയാഴ്ച ആയിരുന്നു.

1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം. പായല്‍ കപാഡിയ ആണ് വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാന്‍ സാധിക്കുന്ന നിമിഷം കൂടിയാണ് ഈ സെലക്ഷന്‍.

ചലച്ചിത്രമേളയുടെ ഈ എഡിഷനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രങ്ങളിലൊന്നായ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് എട്ട് മിനിറ്റ് നീണ്ട കരഘോഷം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ മോഡലിലുള്ള ബാഗുമായാണ് കനി കാനിലെ റെഡ് കാര്‍പ്പറ്റില്‍ എത്തിയത്.

വിവിധ ഫിലിം അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികള്‍ക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷന്‍, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രേദ്ധേയയാണ്.

ടേക്ക് ഓഫ്, മാലിക്,അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്. ക്രാഷ് കോഴ്‌സ് എന്ന വെബ്‌സീരിസിലെ പ്രകടനവും, മുംബൈക്കാര്‍ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങള്‍ക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഓള്‍ വീ ഇമേജിന് ആസ് ലൈറ്റിലേക്കു സംവിധായകയും ഇന്‍ഡോഫ്രഞ്ച് നിര്‍മ്മാതാക്കളും ഹൃദു ഹാറൂണിനെ തിരഞ്ഞെടുത്തത്.മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

Continue Reading
You may also like...

More in Malayalam

Trending