Actor
ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന, പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചു, രേഖകൾ പിടിച്ചെടുത്തുവെന്ന് അന്വേഷണ സംഘം!
ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന, പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചു, രേഖകൾ പിടിച്ചെടുത്തുവെന്ന് അന്വേഷണ സംഘം!
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ലൈം ഗികാതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയുടെ തുറന്ന് പറച്ചലിന്റെ അടിസ്ഥാനത്തിൽ നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി.
ഇവിടെ നിന്ന് ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന. ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി.
അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തത്. തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിലെ അംഗത്വത്തിന് വേണ്ടി പല കാര്യങ്ങൾക്കും വഴങ്ങേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും നടി ആരോപിച്ചിരുന്നു.
പൊതുഇടത്തിൽ വെളിപ്പെടുത്താനാകാത്ത കാര്യങ്ങൾകൂടി അന്വേഷണ സംഘത്തിന് മുമ്പിൽ വെളിപ്പെടുത്തിയതായാണ് വിവരം. അതേസമയം, ലൈം ഗിക ആരോപണം ഉന്നയിച്ചവർക്കെതിരെ പരാതിയുമായി ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയത്. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നടൻ പറയുന്നത്.
