Connect with us

പീ ഡനാരോപണം; നിവിൻ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Actor

പീ ഡനാരോപണം; നിവിൻ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

പീ ഡനാരോപണം; നിവിൻ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കഴി‍ഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീ ഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചിരുന്നു.

അതേസമയം, ഡിജിപിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ നിവിൻ പോളിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് അന്വേഷിക്കുക. തന്നെ നിവിൻ വിദേശത്തുവച്ച് ലൈം ഗികമായി പീ ഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന തീയതിയിൽ കേരളത്തിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചില തെളിവുകൾ നിവിൻ പോളി കൈമാറിയിട്ടുണ്ട്.

അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോർട്ടിന്റെ കോപ്പിയും നിവിൻ കൈമാറി. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബ ലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കേസിലെ ആറാം പ്രതിയായിട്ടാണ് നിവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന ഡിസംബർ 14 ന് നിവിൻ പോളി കേരളത്തിൽ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുമായി വിനീത് ശ്രീനിവാസനും ഭ​ഗത് മാനുവലും പാർവതി കൃഷ്ണയും രം​ഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീ ഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നാണ് വിനീത് പറയുന്നത്.

ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. ‌പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്.

അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.

പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.

More in Actor

Trending