Malayalam
രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം കാവ്യയോടും ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു; അയാളും എനിക്ക് നിന്നെയൊന്ന് കാണണം, ന ഗ്ന ചിത്രങ്ങൾ അയക്കാനായിരുന്നു പറഞ്ഞത്; വെളിപ്പെടുത്തലുമായി യുവാവ്
രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം കാവ്യയോടും ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു; അയാളും എനിക്ക് നിന്നെയൊന്ന് കാണണം, ന ഗ്ന ചിത്രങ്ങൾ അയക്കാനായിരുന്നു പറഞ്ഞത്; വെളിപ്പെടുത്തലുമായി യുവാവ്
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈം ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത് വാർത്തയായിരുന്നു. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്നാണ് യുവാവിന്റെ പരാതി. ഇപ്പോഴിതാ രഞ്ജിത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.
തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് നടൻ ഇടവേള ബാബുവിനോടും നടി കാവ്യ മാധവനോടും പറഞ്ഞിരുന്നുവെന്നാണ് യുവാവ് പറയുന്നത്. എന്നാൽ സഹായിക്കുന്നതിന് പകരം ഇടവേള ബാബു തന്നോട് ന ഗ്ന ചിത്രങ്ങൾ അദ്ദേഹത്തിന് അയക്കാനായിരുന്നു പറഞ്ഞതെന്നും യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകൾ ഇങ്ങനെ;
ആ സമയത്തെ എന്റെ പ്രായം കൂടെ ആലോചിക്കണം. ഞാൻ രണ്ടു മൂന്ന് പേരോട് പറഞ്ഞു. പക്ഷെ അവരാരും ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല. രഞ്ജിത്തെന്ന് പറയുന്ന സംവിധായകൻ ഇങ്ങനെ ചെയ്യുമോ എന്നാണ് എന്നോട് തിരിച്ച് ചോദിച്ചത്. ആ സമയത്ത് ഞാൻ കാവ്യ മാധവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അവർക്ക് ഞാൻ മെസേജ് അയച്ചു.
മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോൾ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. അവർ ആ മെസേജ് കണ്ടിരുന്നുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. ഇടവേള ബാബുവുമായി ചാറ്റ് ചെയ്തിരുന്നു. അപ്പോൾ ഈ സംഭവത്തെക്കുറിച്ച് കുറച്ച് അയാളോട് പറഞ്ഞിരുന്നു.
അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത്. അപ്പോൾ ചോദിച്ചത്, രഞ്ജിത്ത് നിന്നെ യൂസ് ചെയ്‌തോ, എനിക്കൊന്ന് കാണാൻ പറ്റുമോ എന്നായിരുന്നു. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാൻ അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂ ഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടി.
അല്ലാതെ ഞാൻ നിന്നെ സഹായിക്കാം എന്നായിരുന്നില്ല അയാൾ പറഞ്ഞത്. അദ്ദേഹത്തിന് എന്നെ കാണുകയായിരുന്നു വേണ്ടത്. ഈ സംഭവം നടക്കുന്നത് ഒമ്പത് മാസം മുമ്പായിരുന്നു. അതിന്റെ തെളിവ് എന്റെ കയ്യിലുണ്ട്. നമ്മൾ അവസരത്തിനായാലും, സഹായത്തിന് ആയാലും സിനിമാ മേഖലയിൽ പോയാൽ ഇതാണ് സംഭവിക്കുക എന്നും യുവാവ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യുവാവ് രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നത്. 2012 ൽ ആണ് സംഭവം. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിട്ടുമുണ്ട്.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടത്. തുടർന്ന് അവസരത്തിനായി ഹോട്ടൽ റൂമിലെത്തിയ തന്നോട് ഫോണിൽ ബന്ധപ്പെടാനായി ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും യുവാവ് പറയുന്നു.
രണ്ട് ദിവസത്തിന് ശേഷം ബംഗളൂരു താജ് ഹോട്ടലിൽ രാത്രി പത്ത് മണിയോടെ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താനാണ് സംവിധായകൻ പറഞ്ഞത്. റൂമിലെത്തിയതും മദ്യം കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് തന്നെ പീ ഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈം ഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയിരിക്കുന്നത്. കൊച്ചി നോർത്ത് പോലീസ് ആണ് നടനെതിരെ ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.