എനിക്ക് സിനിമയിൽ നമ്പർ വൺ ആകണ്ട; തുറന്നടിച്ച് പൃഥ്വിരാജ്.
എനിക്ക് സിനിമയിൽ നമ്പർ വൺ ആകണ്ട; തുറന്നടിച്ച് പൃഥ്വിരാജ്
സൂപ്പർ താരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ലൂസിഫർ പുരോഗമിക്കുകയാണ്. സൂപ്പർ താരം മോഹൻലാലാണ് ചിത്രത്തിലെ നായകൻ. മോഹൻലാലിന്റെ അഭിനയവും പൃഥ്വിരാജിന്റെ സംവിധാനവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മഞ്ജു വാര്യർ, മം മ്‌ത മോഹൻ ദാസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
മലയാളത്തിൽ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ നടനാണ് പൃഥ്വിരാജ്. ആദ്യ ചിത്രം നന്ദനം മുതൽ ഇങ്ങോട്ട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പൃഥ്വിയുടെ ലിസ്റ്റിൽ ഉള്ളത്.
പൃഥ്വിരാജ് എപ്പോഴും എളുപ്പമുള്ള വഴിയേക്കാൾ പ്രയാസമുള്ള വഴികളാണ് തിരഞ്ഞെടുക്കുന്നത്. ഇതിനെക്കുറിച്ച് ഒരു ആരാധാകൻ പൃഥ്വിയോട് ചോദിക്കുകയുമുണ്ടായി. അപ്പോൾ പൃഥ്വിരാജ് നൽകിയ മറുമടി ഇങ്ങനെയായിരുന്നു. “എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ്. അതിൽ ‘കൂടെ’ പോലുള്ള ചില സിനിമകൾ വിജയകരമാകും. ‘രണം’ പോലുള്ള ചില സിനിമകൾ പരാജയമാകും. നമ്മൾ പരിശ്രമിക്കാൻ തയാറാകണം.
ഒരു പത്ത് വർഷം കഴിഞ്ഞ് അന്നത് പരീക്ഷിച്ചു നോക്കിയില്ലല്ലോ എന്ന് തോന്നരുത്. അല്ലാതെ ഞാൻ ഒരു മത്സരത്തിന്റേയും ഭാഗമല്ല. എനിക്ക് മത്സരിക്കാനും താല്പ്പര്യമില്ല”. സിനിമയിൽ നമ്പർ വൺ ആകണമെന്നതും കൂടുതൽ പ്രതിഫലം വാങ്ങണമെന്നതും എന്റെ ലക്ഷ്യമല്ല.
ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട രീതിയിൽ ചെയ്യാൻ സാധിക്കണം. അത്തരം സിനിമകൾ ചെയ്യണമെങ്കിൽ ഒരു താരമെന്ന നിലയിൽ എന്താണ് ഇൻഡസ്ട്രിയിൽ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും പൃഥ്വി പറയുന്നു. അതിന് അതിന്റെ പ്രയാസങ്ങളുണ്ട്. അതെനിക്ക് പ്രശ്‌നമില്ല. കാരണം എളുപ്പത്തിൽ സിനിമയിൽ വന്ന ആളല്ലേ ഞാൻ.
താരമൂല്യമായിരുന്നു എന്റെ ലക്ഷ്യമെങ്കിൽ അതിന് എത്തരം സിനിമകൾ പ്ലാൻ ചെയ്യണമെന്ന് എനിക്കറിയാം. സൂപ്പർ ഹിറ്റ് ചിത്രങ്ങളെ പോലെ പല പരാജയ ചിത്രങ്ങളിലും ഞാൻ നായകനായിട്ടുണ്ട്. ഓരോ സിനിമകളും ഓരോ പരീക്ഷണങ്ങളാണ് . അതിൽ ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. . അതു മനസിലാക്കാനുളള പ്രായവും പക്വതയും അനുഭവവും എനിക്കുണ്ട്.