Articles
കളം മാറി തിരുവനന്തപുരം സ്റ്റൈലിൽ എത്തിയിട്ടും പ്രിഥ്വിരാജിന്‍റെ പ്രതീക്ഷകള്‍ തകർത്തു ദുരന്തമായി മാറിയ ഓഗസ്റ്റ് സിനിമാസിന്റെ ചിത്രം
കളം മാറി തിരുവനന്തപുരം സ്റ്റൈലിൽ എത്തിയിട്ടും പ്രിഥ്വിരാജിന്‍റെ പ്രതീക്ഷകള്‍ തകർത്തു ദുരന്തമായി മാറിയ ഓഗസ്റ്റ് സിനിമാസിന്റെ ചിത്രം
കളം മാറി തിരുവനന്തപുരം സ്റ്റൈലിൽ എത്തിയിട്ടും പ്രിഥ്വിരാജിന്‍റെ പ്രതീക്ഷകള്‍ തകർത്തു ദുരന്തമായി മാറിയ ഓഗസ്റ്റ് സിനിമാസിന്റെ ചിത്രം
സിനിമയുടെ രൂപത്തിലും, ഭാവത്തിലും, കാഴ്ചയിലും, സ്റ്റയിലിലും ,പ്രമേയത്തിലും, ആഖ്യാനശൈലിയിലുമെല്ലാം കാലോചിതമായ അഴിച്ചുപണികള്‍ നടത്തി കൊണ്ടാണ് പുതുതലമുറയിലെ സംവിധായകര് ആധുനിക മലയാള സിനിമയില് വിപ്ളവ സിനിമകള്‍ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്.എന്നാല്‍, ചിലപ്പോള്‍ താരനക്ഷത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ അഭിനയിക്കുന്ന നവാഗത പരീക്ഷണ ചിത്രങ്ങള്‍ താരങ്ങള്‍ക്ക് തന്നെ വലിയ ചീത്തപേര് വരുത്തി വെക്കാറുണ്ട്.
‘ആര്‍ എസ് വിമല്‍. നാദിര്‍ഷ .സച്ചി. സുജിത്ത് വാസുദേവ് .ജയന്‍ കെ. ജിനു വി അബ്രഹാം. പ്രദീപ് എം .നായര്. റോഷ്നി ദിനകര്. നിര്‍മ്മല്‍ സഹദേവ് . ശ്യാംധര് , ദിലീഷ് നായര്‍ .എ.കെ .സാജന്‍ . പത്മകുമാര്‍. എം .എ.നിഷാദ് . മധുപാല്‍, എന്നിങ്ങനെ 20 ലേറെ സംവിധായകരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ പ്രിഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ചീത്ത പേര് കേള്‍പ്പിച്ച പരീക്ഷണമായിരുന്നു തിരക്കഥാകൃത്തായ ദിലീഷ് നായര്‍ സംവിധാനത്തില്‍ ഹരിശ്രീ കുറിച്ച ‘ടമാര്‍ പഠാര്‍’.
ഏറെ വ്യത്യസ്ത മേക്കിംഗ് സ്റ്റയില്‍ എന്നവകാശപ്പെട്ടായിരുന്നു ദിലീഷ് നായര് ടമാര്‍ പഠാറിന്‍റെ കഥ പ്രിഥ്വിയോട് അവതരിപ്പിച്ചത്. മൂന്നോളം ചിത്രങ്ങള് നീട്ടി വെച്ചായിരുന്നു കളം മാറ്റിയുള്ള പരീക്ഷണത്തിന് വാനോളം പ്രതീക്ഷയുമായി പ്രിഥ്വിരാജ് കൈകൊടുത്തത് .കോമ്പിനേഷന്‍ രംഗങ്ങള് ഒരുമിച്ചെടുക്കാതെ ഓരോരുത്തരുടെയും രംഗങ്ങള്‍ ചിത്രീകരിച്ച് പിന്നീട് ,അവ കോര്ത്തിണക്കി കോമ്പിനേഷന് സീനുകളാക്കി മാറ്റുന്ന നൂതന പരീക്ഷണ രീതിയായിരുന്നു ദിലീഷ് നായര് അവലംബിച്ചത്. ചിത്രത്തിന്‍റെ കഥയിലും പ്രിഥ്വിയുടെ കഥാപാത്രത്തിന്‍റെ പേരിലും(പൗരന്‍) സ്ലാങ്ങിലു(തിരുവനന്തപുരം )മെല്ലാം പുതുമനിറച്ചായിരുന്നു ദിലീഷ് നായര് ടമാര്‍ പഠാര്‍ ഒരുക്കിയത്.പക്ഷെ, പ്രിഥ്വിരാജിന്‍റെയും ദിലീഷ് നായരുടെയും പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തികൊണ്ട് ടമാര്‍ പഠാര് ബോക്സോഫീസില്‍ ദുരന്തമായിമാറുകയായിരുന്നു.AshiqShiju
രണ്ടാംമൂഴത്തിനു മുന്‍പും നാല് തവണ മോഹന്‍ലാല്‍ ഭീമനായിട്ടുണ്ട് !! രണ്ട് തവണ സിനിമയിലും !!അറിയാമോ
എം .ടി വാസുദേവന്‍ നായരുടെ ‘ രണ്ടാംമൂഴം’ എന്ന നോവല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചു ചിത്രീകരിക്കുന്ന ചലച്ചിത്രമാവുമ്പോള്‍ നായക കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാലാണ്. മോഹന് ലാലിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ,”ഭാഗ്യത്തിനൊപ്പം ഗുരുത്വത്തിന്‍റെ കൂടി സമ്മാനമാണ് രണ്ടാമൂഴത്തിലെ ഭീമന്‍റെ വേഷം”.എന്നാല്‍ , മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീമന്‍ അഭിനയ ജീവിതത്തില്‍ വലിയൊരു കാലത്തോളം മോഹന്‍ ലാലിനെ പിന്തുടര്‍ന്നതായി കാണാം.
രണ്ടാംമൂഴത്തിന് മുന്‍പ് തിരശീലയിലും അരങ്ങിലുമായി നാല് തവണ മോഹന്‍ലാല്‍ ഭീമനെ പകര്‍ന്നാടിയിട്ടുണ്ട് . എം . ടി വാസുദേവന്‍ നായരുടെ തന്നെ രചനയില്‍ മോഹന്‍ലാല്‍ കഥകളികലാകാരനായി വേഷമിട്ട ‘രംഗം’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മോഹന്‍ലാല്‍ ഭീമ വേഷം കെട്ടുന്നത് .പിന്നീട് , ‘വാനപ്രസ്ഥം ‘ എന്ന ചിത്രത്തിലൂടെയും, മലയാള സാഹിത്യത്തിലെ വലിയ കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരമായ ‘കഥയാട്ട’ത്തിലൂടെയും, ‘ച്ഛായാ മുഖി’ എന്ന നാടകത്തിലൂടെയും മോഹന്‍ലാല്‍ ഭീമനായിട്ടുണ്ട്.
രണ്ടാമൂഴത്തിലെത്തുമ്പോള് പൂര്‍ണമായി ഭീമനാവാന്‍ മോഹന്‍ലാലാല്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ് . .AshiqShiju
