ലോക ചക്രവർത്തിയുടെ സിംഹാസനത്തിൽ നിന്ന് ജർമനിയെ കൊറിയ വലിച്ചു താഴെയിട്ടു.
റഷ്യയിൽ മറ്റൊരു വിപ്ലവം രചിച്ച കൊറിയയുടെ ചുണക്കുട്ടികൾ നിലവിലെ ലോക ജേതാക്കളായ ജർമനിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇതോടെ ജർമനി ലോകകപ്പിൽ നിന്ന് പുറത്തായി.
അതേ സമയം സ്വീഡന്‍ മെക്‌സികോ യെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലെത്തി.
രണ്ടാം സ്ഥാനക്കാരായി മെക്സിക്കോയും നോക്കൗട്ടിലെത്തി.
ഗ്രൂപ്പ് സ്റ്റേജ് കടക്കാതെ പുറത്താകുന്ന ആദ്യ വമ്പന്‍ ടീമാണ് ജർമനി. സ്വീഡനോട് രക്ഷപ്പെട്ട് വന്ന ജര്‍മനിക്ക് കൊറിയ അതിലും വലിയ വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ സമനിയില്‍ തളച്ചു. കളിയുടെ ഭൂരഭാഗം സമയവും പന്ത് കൈവശം വെച്ച് കളിക്കുന്ന ജര്‍മനിക്ക് പന്ത് കൊറിയന്‍ ഗോള്‍വര കടത്താന്‍ ആദ്യ 45 മിനുട്ട് സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ വാറിന്റെ സഹായത്തോടെ കൊറിയ ഗോൾ നേടി. ഓഫ് സൈഡ് വിധിച്ച ഗോളിൽ വാറിന്റെ സഹായം തേടിയ റഫറി കൊറിയയ്ക്ക് ഗോൾ അനുവദിക്കുകയായിരുന്നു. 90+2 മിനിറ്റിലായിരുന്നു കിമ്മിന്റ ഗോൾ പിറന്നത്. 4 മിനിറ്റുകൾക്കു ശേഷം ജർമനിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് കൊറിയ രണ്ടാം ഗോൾ നേടി. ഹ്യം സൺ ആയിരുന്നു സ്കോറർ.
സ്വീഡിഷ് വസന്തം
ഗോൾ പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം കളത്തിലിറങ്ങിയ സ്വീഡന്‍ 50ാം മിനുട്ടിലും 62ാം മിനുട്ടിലുമാണ് മെക്‌സിക്കോ പോസ്റ്റില്‍ പന്തെത്തിച്ചത്.
ക്ലസന്‍സിന്റെ പാസില്‍ ലുഗ് വിഗ് അഗസ്റ്റിന്‍സനാണ് സ്വീഡന്റെ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ഗോളിലൂടെ ആന്ദ്രിയാസ് ഗ്രാന്‍ക്വിസ്റ്റ് മെക്‌സികോയുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. മൂന്നാം ഗോൾ മെക്സിക്കോയുടെ അൽവാരസിന്റെ സെൽഫ് ഗോളായിരുന്നു.
ഇതോടെ, കൊറിയയ്‌ക്കെതിരേ സമനിലയില്‍ തുടരുന്ന ജര്‍മനിക്ക് നെഞ്ചിടിപ്പേറി. സ്വീഡന്‍ ജയിക്കുകയും ജര്‍മനി തോല്‍ക്കുകയും ചെയ്താല്‍ മെക്‌സിക്കോയ്‌ക്കൊപ്പം സ്വീഡന്‍ അവസാന പതിനാറില്‍ കയറും.
വേൾഡ് കപ്പ് ചരിത്രം ആവർത്തിക്കുന്നു. കഴിഞ്ഞ തവണ ചാമ്പ്യന്മാർ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്
2006ൽ ഇറ്റലി ചാംപ്യൻസ് ആയി, 2010ൽ ആദ്യ റൗണ്ടിൽ പുറത്തായി….
2010ൽ സ്പെയിൻ ചാമ്പ്യൻസ് ആയി, 2014ൽ ആദ്യ റൗണ്ടിൽ പുറത്തായി…
2014ൽ ജർമ്മനി ചാംപ്യൻസ് ആയി, 2018ൽ ആദ്യ റൗണ്ടിൽ പുറത്തായി…
അമേരിക്കയിലായിരുന്ന നടന് ജയസൂര്യ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന നടന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറങ്ങി. എന്നാൽ മുകേഷും ജയസൂര്യയും...
സൈമാ അവാർഡ്സ് നൈറ്റിൽ പങ്കെടുക്കാൻ കാൻ തയ്യാറെടുക്കവെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ കുറിച്ച് പറഞ്ഞ് ഗാനരചയിതാവ് മനു മഞ്ജിത്. ഫേസ്ബുക്കിൽ പങ്കുവെച്ച...
2015ൽ ആയിരുന്നു നിരവധി ആരാധകരുണ്ടായിരുന്ന, പ്രശസ്ത ഗായകൻ ആദേഷ് ശ്രീവാത്സവ ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത്. തന്റെ ജീവിതകാലത്തുനടനീളം എല്ലാവരുമായി നല്ല സൗഹൃദം...