ഉദിച്ചു അർജൻറീന, നേടി പ്രീ ക്വാർട്ടർ ബെർത്ത്; ക്രൊയേഷ്യയ്ക്കും ജയം
ഇതാണ് അർജന്റീന, ഇതാണ് മെസി . അതി സങ്കീർണമായ ഘട്ടത്തിൽ നിന്ന്ടീ മിനെ കൈപിടിച്ചുയര്‍ത്തി മെസിയും റോ ഹോ യും അർജന്റീനയ്ക്കു സമ്മാനിച്ചത് പ്രീ ക്വാർട്ടർ ബെർത്ത്.
നൈജീരിയയ്‌ക്കെതിരേ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിച്ചു.
മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഇതേ സ്കോർ ലൈനിൽ ഐസ് ലാൻഡിനെ പരാജയപ്പെടുത്തി.
പ്രീ ക്വാർട്ടറിൽ അർജന്റീന ഫ്രാൻസിനെയും ക്രൊയേഷ്യ ഡെന്മാർക്കിനെയും നേരിടും.
നൈജീരിയയ്ക്കെതിരേ ആദ്യ ഗോള്‍ നേടി ലയണല്‍ മെസി താന്‍ ഫോമിലാണെന്ന് തെളിയിച്ചു. 14ാം മിനുട്ടില്‍ എവർ ബനേഗ നല്‍കിയ തകര്‍പ്പന്‍ പാസ് അതിമനോഹരമായി വലയിലെത്തിച്ച് മെസി തന്റെ ക്ലാസ് തെളിയിച്ചു.
റഷ്യ ലോകകപ്പിലെ നൂറാം ഗോളായിരുന്നു ഇത്. ഇതോടെ നൈജീരിയയ്ക്ക് മത്സരത്തില്‍ സമ്മര്‍ദ്ദമായി. അര്‍ജന്റീനയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാന്‍ സാധിക്കാത്ത മെസിക്ക് ഈ ലോകകപ്പിലെ ആദ്യ ഗോളാണിത്. ഇതോടെ, അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് ജീവൻ വച്ചു.
എന്നാൽ, ലയണല്‍ മെസിയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയ്‌ക്കെതിരേ സമനില പിടിച്ച് നൈജീരിയ തിരിച്ചടിച്ചു. 51ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ വിക്ടര്‍ മോസസാണ് നൈജീരിയയെ ഒപ്പമെത്തിച്ചത്. നൈജീരിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ അര്‍ജന്റീനയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മഷെറാനോ ബോക്സിൽ ഫൗൾ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
എന്നാൽ, 86- മിനിറ്റിൽ മാർക്കസ് റോ ഹോ യുടെ ഉജ്വല ഗോൾ അർജൻറീനയ്ക്കു ജയം സമ്മാനിച്ചു. 4-4-2 ഫോര്‍മേഷനില്‍ കളി തുടങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ തന്നെ നൈജീരിയന്‍ പോസ്റ്റിലേക്ക് പന്തെത്തിച്ചു കൊണ്ടിരിക്കുകയാണ്.
മറ്റൊരു ഐസ്ലാന്‍ഡ് ക്രൊയേഷ്യയോട് ഒന്നിനെതിരേ 2 ഗോളുകൾക്ക് തോറ്റു. ഇതോടെ മൂന്നുകളിൽ നിന്ന് ഒമ്പത് പോയിന്റും നേടി നോക്കൗട്ടിലെത്തി. അർജന്റീനയ്ക്ക് 4 പോയിന്റാണുള്ളത്.
picture courtesy: www.fifa.com
written by: Rajesh Kumar
Argentina vs. Nigeria, Croatia vs Iceland