Connect with us

ആശാശരത്തിന്റെ മുഖം കണ്ട് എസ്പിസി പ്രാണ എന്ന തട്ടിപ്പ് കമ്പനിയില്‍ പണം നിക്ഷേപിച്ചു, കെണിയില്‍ കുടുങ്ങിയവര്‍ പരാതിയുമായി രംഗത്ത്

Malayalam

ആശാശരത്തിന്റെ മുഖം കണ്ട് എസ്പിസി പ്രാണ എന്ന തട്ടിപ്പ് കമ്പനിയില്‍ പണം നിക്ഷേപിച്ചു, കെണിയില്‍ കുടുങ്ങിയവര്‍ പരാതിയുമായി രംഗത്ത്

ആശാശരത്തിന്റെ മുഖം കണ്ട് എസ്പിസി പ്രാണ എന്ന തട്ടിപ്പ് കമ്പനിയില്‍ പണം നിക്ഷേപിച്ചു, കെണിയില്‍ കുടുങ്ങിയവര്‍ പരാതിയുമായി രംഗത്ത്

മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരം നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായുളള റോളുകളിലും നടി മോളിവുഡില്‍ അഭിനയിച്ചു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തിയ ആശയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായ കുങ്കുമപ്പൂവ് ആയിരുന്നു. അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരം. നിരവധി സ്‌റ്റേജുകളില്‍ നൃത്തം അവതരിപ്പിച്ച് ആശാ ശരത്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ആശാ ശരരത്ത് ബ്രാന്‍ഡ് അംബാസിഡര്‍ ആയ എസ്പിസി പ്രാണ എന്ന തട്ടിപ്പ് കമ്പനിയില്‍ പണം നിക്ഷേപിച്ച് പെരുവഴിയില്‍ ആയ നിരവധി പേരാണ് ഇന്ന് പരാതിയുമായി രംഗത്തെത്തുന്നത്. ആശാശരത്തിന്റെ മുഖം കണ്ട് മാത്രം 20 ലക്ഷം മുടക്കി കെണിയില്‍ കുടുങ്ങിയ പ്രവാസികള്‍ തങ്ങള്‍ക്കുണ്ടായ ചതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി.

ഓണ്‍ലൈന്‍ വഴി വലിയ രീതിയിലുള്ള പരസ്യങ്ങള്‍ കമ്പനി നടത്തിയിരുന്നു. ഇതിന് പുറമെ ഏജന്റുമാര്‍ നേരിട്ടെത്തിയും പണം മുടക്കാനായി ക്യാമ്പയിന്‍ ചെയ്തു. ആശാ ശരത്ത് തന്നെയായിരുന്നു എസ്.പി സിയുടെ മിക്ക പരസ്യങ്ങളിലെയും പ്രധാന മുഖം. ഇതും കമ്പനിയെ വിശ്വസിക്കാന്‍ കാരണമായി. വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുമല്ലോ എന്ന് കരുതി 10 ലക്ഷം രൂപയോളം നിക്ഷേപിച്ചവരമുണ്ട്.

എന്നാല്‍ പിന്നീട ഇവരെക്കുറിച്ച് വിവരങ്ങള്‍ ഉണ്ടായില്ല. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലാക്കിയതെന്ന് വ്യാപാരി പറയുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ ഇവരുടെ പറ്റിപ്പിന് ഇരയായത്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൊല്ലം ഇരവിപുരം പൊലീസാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ഒന്നാം പ്രതിയായ ജയമോഹന്‍ അറസ്റ്റിലായത്. ആയിര കണക്കിനു കോടികള്‍ കേരളത്തില്‍ നിന്നും തട്ടിപ്പ് നടത്തിയ ഇയാളേ അതീവ രഹസ്യമായി മഫ്തി പോലീസ് നാടകീയമായാണ് അറസ്റ്റ് ചെയ്തത്. ഒളി താവളം വലഞ്ഞ് പിടിക്കുകയായിരുന്നു എന്ന് സൂചനയുണ്ട്.

നടി ആശാ ശരത്ത് ഉള്‍പ്പെടെയാണ് കേസിലെ പ്രതികള്‍. എന്‍ പി സി ജൈവ വളം കമ്പിനി കേരളത്തിലെ കര്‍ഷകര്‍ക്ക് സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിച്ച വിഷ വളം വിതരണം ചെയ്യുകയായിരുന്നു. ഇതിലൂടെ ആയിരത്തിലധികം കോടി രൂപയുടെ ഏലം കൃതി ഇടുക്കിയില്‍ കരിഞ്ഞ് പോയി. കോടികളുടെ കൃഷികള്‍ പല ജില്ലയിലും നശിച്ചു. ഒടുവില്‍ കര്‍ഷകര്‍ നല്കിയ കേസില്‍ കോടികണക്കിനു രൂപ നഷ്ടപരിഹാരത്തിനു വിധിയായി. എന്നാല്‍ ചില്ലി കാശുപോലും എസ്.പി സി കമ്പിനി കര്‍ഷകര്‍ക്ക് കൊടുത്തില്ല.

എസ്.പി സി കമ്പിനി നടത്തിയ മറ്റൊരു വന്‍ തട്ടിപ്പായിരുന്നു ബൈജൂസ് ആപ്പിനു ബദലായി ഒരു ആപ്പ് ഇറക്കും എന്ന പറഞ്ഞ പ്രാണാ ആപ്. നടി ആശാ ശരത്ത് പങ്കാളിയായ, പ്രാണാ ആപ്പില്‍ നൂറ് കോടിയിലധികം രൂപ പ്രവാസികളും മറ്റും ആശാ ശരത്ത് സ്വാധീനിച്ച് നിക്ഷേപിച്ചു. പ്രാണാ ആപ്പില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം പണം പോവുകയായിരുന്നു.

ഇതില്‍ പണം പോയ പ്രവാസികള്‍ നല്കിയ പരാതിയിലാണിപ്പോള്‍ എസ്.പി സി ചെയര്‍മാനേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശാ ശരത്ത് ഉള്‍പ്പെടെ ഉള്ള വന്‍ തട്ടിപ്പ് നടത്തിയ കേസിലെ സംഘത്തേ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീങ്ങുകയാണ്. ആശാ ശരത്ത് പറഞ്ഞിട്ടാണ് പണം കൈമാറിയത് എന്നാണ് ഓഹരികള്‍ എടുത്ത് പണം പോയ പ്രവാസികള്‍ പറയുന്നത്.

അതേസമയം, ആശാ ശരത്ത് രാജ്യം വിട്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഭയന്ന് ഒളിവിലാണെന്നും പറയപ്പെടുന്നുണ്ട്. നടിയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേയ്ക്കും ദുബായിലെ ഫ്‌ലാറ്റിലേയ്ക്കും നടിയെ തിരക്കി പണം നഷ്ടപ്പെട്ട പ്രവാസികള്‍ എത്തിയിട്ടുണ്ടത്രേ. കൊച്ചിയിലെ നടിയുടെ ആഡംബര ഫ്‌ലാറ്റില്‍ പോലീസ് എത്തിയെങ്കിലും നടിയെ കണ്ടെത്തിയില്ല. നടിയെത്താന്‍ സാധ്യതയുള്ളിടങ്ങളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും നടിയെ കണ്ടെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം അടുത്തിടെയായി പോസ്റ്റുകളൊന്നും തന്നെ പങ്കുവെച്ചിട്ടുമില്ല. പോലീസിന് പിടികൊടുക്കാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് നടിയെന്നാണ് കരുതപ്പെടുന്നത്.

More in Malayalam

Trending

Recent

To Top