Connect with us

ആ സിനിമ പുറത്തിറ ങ്ങിയാല്‍ മമ്മൂക്ക ഫാന്‍സ് തല്ലിക്കൊല്ലും; നാദിര്‍ഷ

Malayalam

ആ സിനിമ പുറത്തിറ ങ്ങിയാല്‍ മമ്മൂക്ക ഫാന്‍സ് തല്ലിക്കൊല്ലും; നാദിര്‍ഷ

ആ സിനിമ പുറത്തിറ ങ്ങിയാല്‍ മമ്മൂക്ക ഫാന്‍സ് തല്ലിക്കൊല്ലും; നാദിര്‍ഷ

നാദിര്‍ഷയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ചിത്രം മുന്‍പൊരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതിനെകുറിച്ച് പുതിയ അപ്‌ഡേറ്റുകളൊന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. ‘മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞിട്ടുണ്ടായിരുന്നു.

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പറഞ്ഞിട്ട് ഒരു സബ്ജക്റ്റ്. മിമിക്രിയിലുള്ള പറവൂര്‍ രാജേഷും പാണാവള്ളി രാജേഷും ചേര്‍ന്നെഴുതിയ തിരക്കഥ. രസമാണ്. ചിരിക്കാനൊക്കെയുള്ള ഒരു സാധനം. കുഴപ്പം എന്താണെന്നുവെച്ചാല്‍ കൊവിഡിനും ഒരു രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ അഞ്ചാറ് വര്‍ഷം ആയില്ലേ? ആ വര്‍ഷങ്ങളുടെ വ്യത്യാസം ആ സബ്ജക്റ്റിനും ഉണ്ട്. പിന്നെ, മമ്മൂക്ക മാറി.

മമ്മൂക്കയുടെ രൂപത്തിന് മാറ്റമില്ല എന്നേയുള്ളൂ. പക്ഷേ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ നമ്മള്‍ ഒരു തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാല്‍ മമ്മൂക്കയ്ക്ക് ഒന്നും പറ്റില്ല, നമ്മളെ ഒന്നും പറയുകയുമില്ല. ആ പഴയ സ്‌നേഹമൊക്കെത്തന്നെ വീണ്ടും ഉണ്ടാവും. പക്ഷേ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് ദേഷ്യത്തില്‍ ചിലപ്പോള്‍ നമ്മളെ തല്ലിക്കൊന്നുകളയും. എന്തിനാണ് വെറുതെ.’ എന്നാണ് പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ നാദിര്‍ഷ പറഞ്ഞത്.

അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വണ്‍സ് അപോണ്‍ അ ടൈം ഇന്‍ കൊച്ചി’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ റാഫിയുടെ തിരക്കഥയിലാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ഒരുങ്ങുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് നായകനായെത്തുന്നത്.

‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി എന്റര്‍ടൈനര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

More in Malayalam

Trending