Sports
വമ്പൻ പോരാട്ടത്തിന് തിരി കൊളുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്ഉം ബാഴ്സിലോണയും
വമ്പൻ പോരാട്ടത്തിന് തിരി കൊളുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്ഉം ബാഴ്സിലോണയും
യൂറോപ്പിലെ തന്നെ വമ്ബന്‍ പോരാട്ടങ്ങളിലേക്കു നയിച്ച് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഡ്രോ സ്വിറ്റ്സര്‍ലാന്റില്‍ വെച്ച് ഇന്ന് നടന്നു.ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്സലോണയും തമ്മില്‍ ആകും. ബാഴ്സലോണയുടെ ഹോമില്‍ ആകും ഈ പോരാട്ടത്തിന്റെ ആദ്യ പാദം നടക്കുക. 2011 ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നത്.
മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് എത്തിയ അയാക്സ് യുവന്റസിനെയും, ലിവര്‍പൂള്‍ എഫ് സി പോര്‍ട്ടോയേയും, ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയേയും നേരിടും. ലിവര്‍പൂളും എഫ് സി പോര്‍ട്ടോയും തമ്മിലെ വിജയികള്‍ സെമിയില്‍ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലെ മത്സരത്തിലെ വിജയികളെ ആകും നേരിടുക.
ഏപ്രില്‍ 9/10 തീയതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പാദ മത്സരം നടക്കുക.
അയാക്സ് vs യുവന്റസ്
ലിവര്‍പൂള്‍ vs എഫ് സി പോര്‍ട്ടോ
ടോട്ടന്‍ഹാം vs മാഞ്ചസ്റ്റര്‍ സിറ്റി
ബാഴ്സലോണ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ സെമിയില്‍ അയാക്സും യുവന്റസും തമ്മിലുള്ള മത്സരത്തിലെ വിജയികളെയും നേരിടും
great struggle begins between manchester united and barcelona