Connect with us

അനു സിതാര അമ്മയാകുന്നു? വാ‍‍ര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി!

Interesting Stories

അനു സിതാര അമ്മയാകുന്നു? വാ‍‍ര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി!

അനു സിതാര അമ്മയാകുന്നു? വാ‍‍ര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി!

നടി അനു സിതാര അമ്മയാകാൻ പോകുന്നെന്ന വാര്‍ത്തയിലെ സത്യാവസ്ഥ തുറന്നുകാട്ടി നടി രംഗത്ത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് നടി വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ സ്ക്രീൻഷോട്ട് ഫേയ്ക്ക് ന്യൂസ് എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തുകൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

വിവാഹശേഷമാണ് നടി അനു സിതാര മലയാള സിനിമയുടെ ഭാഗമായത്. തുടര്‍ന്ന് ശ്രദ്ധേയമായ ചില വേഷങ്ങളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ നിറഞ്ഞ സാന്നിധ്യമാണ് അനു സിതാരയും ഭര്‍ത്താവ് വിഷ്ണു പ്രസാദും. താരത്തിൻ്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നടിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ താരം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. 

അതിനിടെയാണ്, താരം അമ്മയാകാൻ പോകുന്നു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇതോടെയാണ് ഇതിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തി അനു സിത്താര തന്നെ നേരിട്ട് രംഗത്തെത്തിയത്. 

Fake news about Anu Sithara.

More in Interesting Stories

Trending

Recent

To Top