Malayalam Breaking News
ആരാണ് അയാള്‍? ഫഹദിന്റെ പുതിയ സൂപ്പര്‍ ഹിറ്റ് ടീസറില്‍ ഒളിഞ്ഞിരിക്കുന്ന നടന് ആരാണ്..?അറിയാമോ
ആരാണ് അയാള്‍? ഫഹദിന്റെ പുതിയ സൂപ്പര്‍ ഹിറ്റ് ടീസറില്‍ ഒളിഞ്ഞിരിക്കുന്ന നടന് ആരാണ്..?അറിയാമോ
ആരാണ് അയാള്‍? ഫഹദിന്റെ പുതിയ സൂപ്പര്‍ ഹിറ്റ് ടീസറില്‍ ഒളിഞ്ഞിരിക്കുന്ന നടന് ആരാണ്..?അറിയാമോ
വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഫഹദ് ഫാസില്‍. ഇത്തവണ ഫഹദിനൊപ്പം നസ്രിയയും അമല്‍ നീരദുമുണ്ട്. ചിത്രത്തിന്റെ മാസ് ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഫഹദ് തന്നെയാണ് ഹൈലൈറ്റ്. ടീസറില്‍ ഒളിഞ്ഞിരിക്കുന്ന ആ നടന് ആരെന്നുള്ള ആകാംഷയിലാണ് ആരാധകര്‍.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് വരത്തന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിര്‍വ്വഹിക്കും.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രം വരത്തനിലാണ് മൂവരും ഒന്നിക്കുന്നത്. നായികയായല്ല നിര്‍മ്മാതാവിന്റെ റോളിലാണ് നസ്രിയ ഫഹദിനൊപ്പം എത്തുന്നത്. അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
കൂടൂതല്‍ വായിക്കുവാന്‍-
Fahad Fazil new movie Varathan teaser
