Malayalam Breaking News
ദിലീപിന്റെ സസ്പെന്ഷൻ മരവിപ്പിച്ചെന്നു സിദ്ദിഖ് പറയുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നു പൃഥ്വിരാജും രമ്യാ നമ്പീശനും !!!
ദിലീപിന്റെ സസ്പെന്ഷൻ മരവിപ്പിച്ചെന്നു സിദ്ദിഖ് പറയുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നു പൃഥ്വിരാജും രമ്യാ നമ്പീശനും !!!
By
ദിലീപിന്റെ സസ്പെന്ഷൻ മരവിപ്പിച്ചെന്നു സിദ്ദിഖ് പറയുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നു പൃഥ്വിരാജും രമ്യാ നമ്പീശനും !!!
ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ച എക്സിക്യൂട്ടീവ് യോഗത്തിൽ തങ്ങൾ പങ്കെടുത്തില്ലെന്ന് പൃഥ്വിരാജും രമ്യാ നമ്പീശനും.ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. അഞ്ചോ ആറോ പേര്‍ മാത്രമാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നും ഇതില്‍ പൃഥ്വിരാജും രമ്യാനമ്പീശനും ദിലീപിനെ പുറത്താക്കണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചതായും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുളള താരങ്ങളുടെ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്‍ സിദ്ദീഖ് പറഞ്ഞതും.
ദിലീപിനെ പുറത്താക്കേണ്ടതില്ല എന്നതായിരുന്നു ഭൂരിപക്ഷ അഭിപ്രായം. പിന്നീട് ദിലീപിനെ പുറത്താക്കാനുളള തീരുമാനം അതേ എക്‌സിക്യൂട്ടീവ് തന്നെ വീണ്ടും കൂടി മരവിപ്പിച്ചിരുന്നു. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തതെന്നുമാണ് സിദ്ദീഖിന്റെ പരാമര്‍ശം. ഇതിനെ തളളിയാണ് ഇരുതാരങ്ങളും രംഗത്ത് എത്തിയത്.
എക്‌സിക്യൂട്ടീവ് യോഗമുണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷേ ഷൂട്ടിങ് തിരക്കുകള്‍ കാരണം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്തൊക്കെയാണ് യോഗതീരുമാനങ്ങള്‍ എന്ന് അറിയിച്ചിരുന്നുമില്ല. ഇപ്പോള്‍ അമ്മയിലെ അംഗങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്നാണ് പൃഥ്വിരാജും വ്യക്തമാക്കിയത്.
prithviraj and remya nambeeshan against siddique’s statement
