News
ബോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഇസ്മായീല്‍ ഷ്രോഫ് അന്തരിച്ചു
ബോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഇസ്മായീല്‍ ഷ്രോഫ് അന്തരിച്ചു
എന്‍പതുകളിലെയും തൊണ്ണൂറുകളിലെയും ബോളിവുഡ് ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഇസ്മായീല്‍ ഷ്രോഫ്(62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇസ്മയീല്‍ ഷ്രോഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസ്മായീല്‍ ആന്ധ്രാ പ്രദേശ് സ്വദേശിയാണ്.
ഗോവിന്ദ, പത്മിനി കോലാപുരി, അശോക് പണ്ഡിറ്റ് തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഹിസ്ത അഹിസ്ത, സിദ്, അഗര്‍, ഗോഡ് ആന്‍ഡ് ഗണ്‍, പൊലീസ് പബ്ലിക്, മജ്ധര്‍, ദില്‍ ആഖിര്‍ ദില്‍ ഹേ, ബുലുണ്ടി, നിശ്ചയ്, സൂര്യ, ഝൂതാ സച്ച് തുടങ്ങി നിരവധി ബോളിവുഡ് സിനിമകള്‍ ഇസ്മയീല്‍ ഷ്രോഫ് സംവിധാനം ചെയ്തിട്ടുണ്ട്.
2004ല്‍ ഇറങ്ങിയ തോട തും ബദ്‌ലോ, തോട ഹം എന്നിവയാണ് സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം. ആര്യ ബബ്ബറും ശ്രിയ ശരണുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
തിരുച്ചിറപ്പള്ളിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സൗണ്ട് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഇസ്മയീല്‍ ഷ്രോഫ് സിനിമയോടുള്ള അഭിനിവേശത്തെ തുടര്‍ന്ന് മുംബൈയിലെത്തുകയായിരുന്നു. ഭീം സിങ്ങിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം തൊടിസി ബേവാഫായി എന്ന ചിത്രത്തിലൂടെ സംവിധായകനായി രംഗത്തെത്തി.
