Connect with us

സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു

News

സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു

സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു

പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ ആയ ശങ്കർ ദയാൽ അന്തരിച്ചു. 47 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശാരീരിക അവശത തോന്നുന്നു എന്നുപറഞ്ഞതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്. ശരീരമാകെ വിയർത്ത് കുളിച്ച അവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻജിയോഗ്രാം ചെയ്യുന്നതിനു തൊട്ടുമുമ്പ് മരണം സംഭവിച്ചുവെന്നാണ് വിവരം.

2012ൽ പുറത്തിറങ്ങിയ കാർത്തി നായകനായെത്തിയ ‘സഗുനി’ എന്ന ചിത്രത്തിലൂടെ വലിയരീതിയിൽ ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് ശങ്കർ. തമിഴ് സിനിമാ മേഖലയിൽ തൻറേതായ ഒരിടം കണ്ടെത്തിയ വ്യക്തികൂടിയാണ് അദ്ദേഹം.

എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച ചെന്നൈ നുംഗംപാക്കത്ത് പത്രസമ്മേളനം വിളിച്ചു ചേർത്തത്. ‘കുഴന്തൈകൾ മുന്നേട്ര കഴകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർത്തിയാക്കാതെയാണ് ശങ്കറിൻറെ മടക്കം.

ജയം രവി – ഭാവന എന്നിവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ദീപാവലി’. ഈ സിനിമയുടെ സംഭാഷണ രചയിതാവായാണ് ശങ്കർ സിനിമയിൽ തന്റേതായൊരു ഇടം നേടിയെടുത്തത്. നടൻ വിഷ്ണുവിശാൽ നായകനായ ‘വീരധീരസൂരൻ’ ആയിരുന്നു ശങ്കറിന്റെ രണ്ടാമത്തെ ചിത്രം.

More in News

Trending