Connect with us

നിര്‍ബന്ധിത സൈനിക സേവനത്തിനൊരുങ്ങി ബിടിഎസ് അംഗം ജിന്‍

News

നിര്‍ബന്ധിത സൈനിക സേവനത്തിനൊരുങ്ങി ബിടിഎസ് അംഗം ജിന്‍

നിര്‍ബന്ധിത സൈനിക സേവനത്തിനൊരുങ്ങി ബിടിഎസ് അംഗം ജിന്‍

ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ബാന്‍ഡിനും ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ഒഴിവില്ല എന്നാണ് പുറത്ത് വരുന്ന വിവരം. പിന്നാലെ ബിടിഎസിലെ അംഗങ്ങളെല്ലാം രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ബാന്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ജിന്‍ ഈ മാസം തന്നെ പ്രവേശന നടപടികളാരംഭിക്കുമെന്നാണ് വിവരം. ഡിസംബറില്‍ അദ്ദേഹത്തിന് 30 വയസ്സ് തികയുന്നതിനാല്‍, പ്രവേശനം ഇനിയും മാറ്റിവയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ജിന്‍ തന്റെ സോളോ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

അതേസമയം, ഒക്ടോബര്‍ 29 ന് ബ്യൂണസ് അയേഴ്‌സില്‍ കോള്‍ഡ്‌പ്ലേയുടെ മ്യൂസിക് ഓഫ് ദി സ്‌ഫെറസ് കച്ചേരിയില്‍ സോളോ പെര്‍ഫോമന്‍സിനായി നിലവില്‍ അര്‍ജന്റീനയിലാണ് ജിന്‍. അര്‍ജന്റീനയില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ ജിന്‍ സൈനിക സേവനത്തിനായി അപേക്ഷിക്കുമെന്ന് ഏറ്റവും പുതിയ വിവരം.

ഡിസംബറില്‍ 30 വയസ്സ് തികയുന്ന ജിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിടിഎസ് ബാന്‍ഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തില്‍ നിന്ന് ഇളവു നല്‍കണമെന്ന് ദക്ഷിണ കൊറിയയില്‍ ആവശ്യമുയര്‍ന്നെങ്കിലും പാര്‍ലമെന്റ് അംഗീകരിച്ചില്ല. സൈനിക സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2025 ല്‍ മടങ്ങിയെത്തി ബാന്‍ഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.

ആര്‍എം, ജെഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജിമിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ബിടിഎസിലെ അംഗങ്ങള്‍. ഏഴംഗസംഘത്തിന്റെ സംഗീതത്തിന് മാത്രമല്ല ആരാധകരുള്ളത് അവരുടെ സൗന്ദര്യത്തിനും നിരവധി ആരാധകരാണുള്ളത്. ഒന്‍പത് വര്‍ഷം മുന്‍പ് ബാന്‍ഡ് തുടങ്ങിയപ്പോഴുള്ള സൗന്ദര്യം അതേപോലെ തന്നെ ഇവര്‍ക്ക് ഇന്നുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം എന്നാണ് നിയമം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് കരുതിരുതെങ്കിലും അതുണ്ടായില്ല.

More in News

Trending

Recent

To Top