Movies
ചിത്രത്തിന് രാമനും കദീജയും എന്ന് പേരിട്ടു; സംവിധായകന് വ ധ ഭീ ഷണി!
ചിത്രത്തിന് രാമനും കദീജയും എന്ന് പേരിട്ടു; സംവിധായകന് വ ധ ഭീ ഷണി!
രാമനും കദീജയും എന്ന സിനിമയുടെ സംവിധായകൻ ആയ ദിനേശൻ പൂച്ചക്കാടിന് വ ധഭീ ഷണി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദിനേശന്റെ വീട്ടിന്റെ വരാന്തയിലാണ് ഭീ ഷണി സന്ദേശം കൊണ്ടു വെച്ചിരുന്നത്. സിനിമ റിലീസിംഗിനൊരുങ്ങവെയാണ് സംവിധായകന് വ ധഭീ ഷണി വന്നിരിക്കുന്നത്.
സിനിമയുടെ പ്രമേയമാണ് വ ധഭീഷ ണിയ്ക്ക് കാരണം. ചിത്രീകരണം തുടങ്ങിയത് മുതൽ നിരന്തരം വ ധ ഭീ ക്ഷണി മുഴക്കി നെറ്റ് കോളുകൾ വരാറുണ്ടായിരുന്നെന്നും അത് അവഗണിക്കുകയായിരുന്നെന്നും എന്നാൽ വീട്ടിൽ കത്ത് ലഭിച്ചതിൽ ആശങ്കയുണ്ട്. ചിത്രത്തിന് രാമനും കദീജയും എന്ന് പേരിട്ടത് എന്തിനാണെന്ന് ചോദിച്ചാണ് ഭീഷണികൾ വരുന്നത്.
വീടിനു മുന്നിൽ നിന്ന് ലഭിച്ച കത്തിലും അതാണ് പറയുന്നതെന്നും ഒപ്പം അസഭ്യവാക്കുകളുമുണ്ടെന്നും ദിനേശൻ പൂച്ചക്കാട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബേക്കൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രം കാസർകോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തീകരിച്ചു കഴിഞ്ഞു. ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദുരഭിമാനപോരിനിടയിൽ പെട്ടുപോകപുന്ന പ്രണയിതാക്കളുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറിൽ പുതുമുഖ താരങ്ങളായ ഡോ.ഹരിശങ്കറും അപർണ ഹരിയുമാണു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.