Articles
കഥ കേട്ടതും ദുല്‍ക്കര്‍ പറഞ്ഞു എന്നെക്കാള്‍ ഈ വേഷം ചേരുക പൃഥ്വിരാജിനായിരിക്കും , ആ സിനിമ അങ്ങനെ പ്രിത്വിരാജിന്റെ കയ്യിലെത്തി

ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ കമലിന്‍റെ പുത്രന്‍ ജുനൂസ് മുഹമ്മദ് സംവിധായകനായി മാറുന്നത്. 100 ഡേയ്‌സ് ഓഫ് ലൗ തിയേറ്ററില്‍ തികഞ്ഞപരാജയമായിരുന്നു നേരിട്ടത്.നല്ല സിനിമകളുടെ അമരക്കാരനായ അച്ഛന്‍ കമലിന്‍റെ നിഴല്‍ പോലുമാവാന്‍ മകന് കഴിഞ്ഞില്ല എന്നായിരുന്നു പ്രേക്ഷക പ്രതികരണം.എന്നാല്‍ , ജുനൂസ് മുഹമ്മദ് രണ്ടാം ചിത്രത്തിനു തിരികൊളുത്തി കഴിഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സോണി പിക്‌ചേര്‍സും പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും ചേര്‍ന്ന്‍ നിര്‍മ്മിക്കുന്ന ‘9’എന്ന ഫിക്‌ഷൻ ചിത്രത്തിലൂടെയാണ് ജുനൂസ് മുഹമ്മദിന്‍റെ രണ്ടാംവരവ്.മലയാളത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രമെന്നാണ് നായകന്‍ പൃഥ്വിരാജ് അവകാശപെട്ടിരിക്കുന്നത്. എന്നാല്‍ ,’9′ എന്ന ചിത്രത്തിന്‍റെ കഥ ജുനൂസ് മുഹമ്മദ് ആദ്യം പറഞ്ഞത് ദുല്‍ക്കര്‍ സല്‍മാനോടായിരുന്നു എന്നാണ് കേള്‍ക്കുന്നത്.
നയനിലെ കഥാപാത്രം തന്നെക്കാള്‍ ചേരുക പൃഥ്വിയ്ക്കായിരിക്കും എന്നും 9 വലിയ സംഭവമാകുമെന്നും ദുല്‍ക്കര്‍ പറഞ്ഞതായും .. ഓഗസ്റ്റ് സിനിമാസിൽ നിന്നും വഴിപിരിഞ്ഞ പൃഥ്വിരാജ് നയനിന്‍റെ കഥ കേട്ട ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലെ ആദ്യ സിനിമയുടെ സംവിധായകനായി ജൂനുസ് മുഹമ്മദിനെ തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല എന്നും കേള്‍ക്കുന്നുണ്ട്.