Social Media
ആർഭാട വിവാഹത്തിന് ഒപ്പം നിന്നത് ആരതിയ്ക്ക് വേണ്ടി; റോബിൻ രാധാകൃഷ്ണൻ
ആർഭാട വിവാഹത്തിന് ഒപ്പം നിന്നത് ആരതിയ്ക്ക് വേണ്ടി; റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു. സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. താരത്തെ തിരികെ കൊണ്ടു വരാൻ ആരാധകർ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഇപ്പോഴിതാ ആരതിയുടെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹ വീഡിയോ പുറത്ത് വിടാത്തതിന്റെ കാരണവും വിവാഹം വൈകിയതിന് കാരണവുമെല്ലാം ഇരുവരും വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആകുന്നു. വളരെ പെട്ടന്നായിരുന്നുവല്ലേ കല്യാണം? എന്ന് ചോദിച്ചുകൊണ്ടാണ് ആരതി സംസാരിച്ച് തുടങ്ങുന്നത്. വളരെ പെട്ടന്ന് ആയിരുന്നില്ല വിവാഹം… എൻഗേജ്മെന്റ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് നമ്മൾ കല്യാണം കഴിച്ചത് എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ട് റോബിന്റെ മറുപടി.
കുറേക്കാലം കല്യാണം, കല്യാണം എന്ന് പറഞ്ഞതുകൊണ്ട് അവസാനം കല്യാണം കഴിഞ്ഞപ്പോൾ പെട്ടന്ന് കല്യാണം നടന്നത് പോലെ തോന്നി എനിക്ക്. കുറേ സമയം എടുത്തു. പല തവണ വിവാഹ തിയ്യതി മാറ്റി. ഈ ഡേറ്റും മാറുമെന്നാണ് കരുതിയത്. പക്ഷെ ആ ഡേറ്റിൽ തന്നെ വിവാഹം നടന്നു. രണ്ട്, മൂന്ന് വട്ടം വിവാഹം നീട്ടിവെച്ചപ്പോൾ പലരും പറഞ്ഞു ഞങ്ങൾ ബ്രേക്കപ്പായിയെന്നും ഞങ്ങൾ ഇനി വിവാഹം കഴിക്കില്ലെന്നും. പക്ഷെ ഞങ്ങൾ കല്യാണം കഴിച്ചു എന്നാണ് ആരതി തനിക്ക് അങ്ങനെ തോന്നാനുള്ള കാരണമായി പറഞ്ഞത്.
സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽക്കാം കുറച്ച് കാലമെന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് പല ചാനലുകൾ സമീപിച്ചിട്ടും ഇന്റർവ്യു കൊടുക്കാതിരുന്നത്. പിന്നെ ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ ഓർത്താണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നതെന്നും ആരതി പറഞ്ഞു. പിന്നീട് സംസാരിച്ചക് റോബിനാണ്. എന്റെ കൺസപ്റ്റോഫ് മാരേജ് രജിസ്റ്റർ വിവാഹം ആയിരുന്നു. പണ്ട് മുതൽ എന്റെ മനസിൽ അങ്ങനെയായിരുന്നു. എന്തിനാണ് ആർഭാടമായി ഒരുപാട് ദിവസത്തെ ഫങ്ഷൻ നടത്തി കല്യാണം കഴിക്കുന്നത് എന്നെല്ലാം തോന്നിയിരുന്നു.
പക്ഷെ വിവാഹം എന്ന് വരുമ്പോൾ വധുവിനായിരിക്കുമല്ലോ ഏറ്റവും പ്രാധാന്യം. ആ പെൺകുട്ടിക്ക് എങ്ങനെ കല്യാണം നടക്കണം എന്നതിൽ സ്വപ്നങ്ങൾ ഉണ്ടാവുമല്ലോ. പ്രത്യേകിച്ച് ആരതി പൊടിക്ക്. ഒരു ഫാഷൻ ഡിസൈനർ കൂടിയായതുകൊണ്ട് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് ആർഭാട വിവാഹത്തിന് ഒപ്പം നിന്നത്. പിന്നെ ഞങ്ങളുടെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് കോർഡിനേറ്റ് ചെയ്ത് എക്സിക്യൂട്ട് ചെയ്തത് ആരതി തന്നെയാണ്. അതിന് പൊടിയെ ഞാൻ അഭിനന്ദിക്കുന്നു.
ഒരു കല്യാണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറച്ച് പേർ മാത്രമെ പൊടിയെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളു. സെവൻ ഫെറ എന്ന കൺസപ്റ്റ് പൊടി പറഞ്ഞപ്പോൾ ഇതൊക്കെ നടക്കുമോ എന്ന തോന്നലാണ് എനിക്ക് ആദ്യം വന്നത്. പക്ഷെ എല്ലാം നന്നായി നടന്നു എന്നും റോബിൻ പറഞ്ഞു. പിന്നീട് ആരതി പൊടിയാണ് പ്രണയം മുതൽ വിവാഹം വരെ നടന്ന കാര്യങ്ങൾ വിവരിച്ചത്. വിവാഹമേ വേണ്ടെന്ന് താൻ ഒരിടയ്ക്ക് തീരുമാനിച്ചിരുന്നുവെന്നും ആരതി പറയുന്നു. എന്റെ ചേച്ചിയുടെ കല്യാണം കൊറോണ സമയത്തായിരുന്നു.
അന്ന് ഞാൻ ബൊട്ടീക്ക് സ്റ്റാർട്ട് ചെയ്തിരുന്നുവെങ്കിലും വലിയ ആഘോഷമായി വിവാഹം നടക്കാതിരുന്നതിനാൽ നന്നായി ഒരുങ്ങി നടക്കാനൊന്നും പറ്റിയില്ല. ചേച്ചിയുടെ കല്യാണത്തിന് എനിക്ക് നന്നായി തിളങ്ങാൻ പറ്റുമല്ലോ. അതുകൊണ്ട് തന്നെ ഒരുപാട് ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പൊതുവെ നാട്ടുകാരുടെ കല്യാണത്തിന് പോലും ബ്രൈഡിനെ പോലെ ഒരുങ്ങി പോകുന്നയാളാണ് ഞാൻ. റോബിൻ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ കല്യാണം ഒന്നും കഴിക്കാതെ ഇപ്പോഴും ഞാൻ സിംഗിളായി ജീവിക്കുന്നുണ്ടാകും.
റോബിൻ ചേട്ടനെ കാണുന്നതിന് ഒരു മാസം മുമ്പ് ഇനി എന്റെ ജീവിതത്തിൽ ഒരു കല്യാണമില്ലെന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഒരു ഷോക്കായിരുന്നു. കുറേ സമയം എടുത്ത് മാത്രമെ എനിക്ക് ഒരാളോട് കണക്ടാകാൻ പറ്റു എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ഇത്രയും ഫാസ്റ്റായി ഒരാളുമായി കണക്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ പരിചയപ്പെട്ട് കുറേനാളുകൾക്കുശേഷമാണ് വിവാഹിതരായത്. പരസ്പരം മനസിലാക്കാനും മാറാനും സമയം കിട്ടി.
ഫോഴ്സ്ഫുള്ള മാറാനല്ല. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊണ്ട് മാറുന്നതിനെയാണ് ഉദ്ദേശിച്ചത്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് എങ്ങനെയാണ് ഇത്ര പെട്ടന്ന് ലവ്വായി കല്യാണം കഴിക്കാൻ പറ്റുന്നത് എന്നാണ്. പക്ഷെ ഞങ്ങൾ മൂന്ന് വർഷത്തോളം സമയം എടുത്ത് രണ്ടുപേരുടെയും കരിയറും മറ്റ് കാര്യങ്ങളും ഞങ്ങൾക്ക് വേണ്ട രീതിയിൽ ആക്കിയശേഷമാണ് വിവാഹിതരായത്. ഞങ്ങളുടെ പാരന്റ്സിന് ഹെൽത്ത് ഇഷ്യൂസൊക്കെ ഉള്ളതാണ് അതുകൊണ്ട് തന്നെ അധികം ആളുകൾ ഇല്ലാതെ വേണ്ടപ്പെട്ടവരെ വിളിച്ച് ഒരു ഗെറ്റ് ടുഗെദർ പോലെ ഞങ്ങളുടെ വിവാഹം മാറ്റണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ആർഭാടം എന്നതിലുപരി നല്ല കുറേ ഓർമകൾ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. കുറേ വീഡിയോസും ഫോട്ടോസും വിവാഹവുമായി ബന്ധപ്പെട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ തയ്യാർ ചെയ്തത് മുതലുള്ള വീഡിയോകളുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഉദ്ദേശമുണ്ട്. അത് വൈകാതെ പുറത്തിറക്കും. പലരേയും വിവാഹം വിളിക്കാൻ പറ്റിയില്ല. മുന്നൂറോളം വെഡ്ഡിങ് ഇൻവിറ്റേഷൻ വീട്ടിലിരിപ്പുണ്ട്. ആരും ട്രൈ ചെയ്യാത്ത കാര്യങ്ങൾ വിവാഹത്തിന് പരീക്ഷിക്കണമെന്ന് ഉണ്ടായിരുന്നു.
വസ്ത്രത്തിലും ചടങ്ങുകളിൽ പോലും ആ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നന്നായി സ്പെന്റ് ചെയ്ത് തന്നെയാണ് വിവാഹം നടത്തിയത്. കൊളാബ് ഒന്നും എടുത്തിട്ടില്ല. മീഡിയയെ കേറ്റാതിരുന്നത് നല്ല രീതിയിൽ ഫങ്ഷന്റെ വീഡിയോ ഞങ്ങൾക്ക് എടുത്ത് ഔട്ട് വിടാൻ വേണ്ടിയാണ്. എന്നിട്ട് പോലും പലരും വീഡിയോ എടുത്തു. അതൊക്കെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. സ്ട്രൈക്ക് കൊടുക്കണമെന്ന് ആദ്യം കരുതിയത്. പിന്നീട് വേണ്ടെന്ന് വെച്ചു. ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് വലിയ ഫങ്ഷനായി വിവാഹം നടത്താൻ റോബിൻ ചേട്ടൻ സമ്മതിച്ചത്.
ചെറിയ എക്സ്പറ്റേഷൻ മാത്രമുള്ളയാളാണ് റോബിൻ ചേട്ടൻ അതുകൊണ്ട് എന്ത് കിട്ടിയാലും ബോണസാണ് എന്നാണ് പറയാറുള്ളതെന്നുമാണ് വിവാഹവുമായി ബന്ധപ്പെട്ട അറിയാക്കഥകൾ വെളിപ്പെടുത്തി ആരതി പറഞ്ഞത്. ആരതി സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വിവാഹത്തിന് ധരിച്ചത്. മാസങ്ങളോളം അതിന് പിന്നാലെ തന്നെയായിരുന്നു ആരതി. ഗുരുവായൂരിൽവെച്ചായിരുന്നു ഇരുവരുടേയും താലികെട്ട് ചടങ്ങ്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛൻ സമ്മാനിച്ചത്. ഈ കാർ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരുന്നത്. രണ്ട് വർഷം കൊണ്ട് ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുമെന്നും റോബിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ഉടനെ അത് നടക്കില്ലെന്ന് പറഞ്ഞ് റോബിൻ എത്തിയിരുന്നു.
‘എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാൽ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റർനാഷണൽ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശുപത്രിയിൽ ഓക്‌സിജൻ മാസ്‌കും വെച്ച് കിടക്കുന്ന തന്റെ ഫോട്ടോയാണ് റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്. തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്.
എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നും ആരതി വെളിപ്പെടുത്തി. ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു. നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി.
എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. റോബിനാണ് ആദ്യം പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.
പലരും ചോദിക്കുന്നു, കല്യാണം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന്. ഞങ്ങൾ തമ്മിലാണ് കല്യാണം കഴിക്കുന്നത്. ശരിയായ സമയത്ത് ഞങ്ങൾ കല്യാണം കഴിക്കും. പക്വതയുള്ള വ്യക്തികളാണ്. ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ കുറേ കാര്യങ്ങളുണ്ട്. ശരിയായ സമയം ആകുമ്പോൾ കഴിക്കും. രണ്ട് പേരും വ്യക്തിരപരമായ രീതിയിൽ മുന്നോട്ട് പോകുന്നവരാണ് എന്നുമാണ് അടുത്തിടെ റോബിൻ പറഞ്ഞത്.
