Connect with us

എൻ​ഗേജ്മെന്റ് അല്ലേ കഴിഞ്ഞിട്ടുള്ളു ഇനിയും നിങ്ങൾക്ക് പിരിയാനുള്ള സമയമുണ്ടെന്ന തരത്തിലാണ് പലരും സംസാരിക്കുന്നത് ; റോബിനും ആരതിയും

TV Shows

എൻ​ഗേജ്മെന്റ് അല്ലേ കഴിഞ്ഞിട്ടുള്ളു ഇനിയും നിങ്ങൾക്ക് പിരിയാനുള്ള സമയമുണ്ടെന്ന തരത്തിലാണ് പലരും സംസാരിക്കുന്നത് ; റോബിനും ആരതിയും

എൻ​ഗേജ്മെന്റ് അല്ലേ കഴിഞ്ഞിട്ടുള്ളു ഇനിയും നിങ്ങൾക്ക് പിരിയാനുള്ള സമയമുണ്ടെന്ന തരത്തിലാണ് പലരും സംസാരിക്കുന്നത് ; റോബിനും ആരതിയും

ബിഗ് ബോസ് നാലാം സീസണിലെ മികച്ച മത്സരാർത്തികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ പൂർത്തിയാകും മുന്നേ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും വലിയ പ്രേക്ഷക പിന്തുണ ആയിരുന്നു റോബിൻ നേടിയത്.

ഷോയ്ക്ക് പിന്നാലെയും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഭാവി വധു ആരതി പൊടിയും വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ്. ബി​ഗ് ബോസ് സീസൺ ഫൈവിൽ ചലഞ്ചറായി പെർഫോം ചെയ്യുന്നതിനിടെ പുറത്താക്കപ്പെട്ടതിന് ശേഷം റോബിൻ അഭിമുഖങ്ങൾ നൽകുന്നതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു.

ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് എയർപോർട്ടിൽ വന്ന് ഇറങ്ങിയപ്പോൾ പോലും പ്രതികരണം എടുക്കാൻ ചെന്ന മാധ്യമങ്ങളോട് റോബിനും ആരതിയും രോഷത്തോടെയാണ് സംസാരിച്ചത്.

ആ സംഭവത്തിന് ശേഷം സോഷ്യൽമീഡിയയിൽ നിന്ന് പോലും റോബിൻ ബ്രേക്ക് എടുത്തിരുന്നു. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയശേഷം ഉദ്ഘാടനവും മറ്റ് പരിപാടികളുമായി ഉറക്കം, ഭക്ഷണം എന്നിവപോലും കൃത്യമായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അതെല്ലാം സാധിക്കുന്നുണ്ടെന്നുമാണ് എല്ലാത്തിൽ നിന്നും കുറച്ച് കാലം വിട്ടുനിന്നതിനെ കുറിച്ച് ചോ​ദിച്ചപ്പോൾ റോബിൻ പറഞ്ഞത്.
ഓണവിശേഷങ്ങളും ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പുകളെ കുറിച്ചുള്ള വിശേഷങ്ങളുമാണ് പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റോബിനും ആരതി പൊടിയും പങ്കുവെച്ചത്. അന്നും ഇന്നും തന്റെ അച്ചീവ്മെന്റ് ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടെന്നതാണെന്ന് റോബിൻ പറയുന്നു.

ലൈഫ് മുന്നോട്ട് പോകുന്തോറും തന്നെ ചിലർക്ക് ഇഷ്ടപ്പെടുകയും മറ്റ് ചിലർക്ക് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുമെന്നും അതിൽ താൻ വിഷമിക്കുന്നില്ലെന്നും റോബിൻ പറയുന്നു. തന്റെ ഫോൺ നമ്പർ മാറ്റിയെന്നും അടുത്ത് പരിചയമുള്ള വളരെ കുറച്ച് ആളുകളുമായി മാത്രമെ കോൺടാക്ട് ഉള്ളൂവെന്നും റോബിൻ പറയുന്നു.തന്റെ പേരും പറഞ്ഞ് ആരും വഴക്ക് കൂടരുതെന്നും എല്ലാവരും ഹാപ്പിയായിരിക്കണം എന്നത് മാത്രമാണ് തന്റെ ആ​ഗ്രഹമെന്നും റോബിൻ കൂട്ടിച്ചേർത്തു. അടുത്ത കാലത്ത് തന്നെപ്പോലെ സൈബർ അറ്റാക്ക് നേരിട്ട മറ്റൊരു വ്യക്തിയില്ലെന്നും റോബിൻ കൂട്ടിച്ചേർത്തു.

ആരുടെയും കാര്യങ്ങളിൽ അനാവശ്യമായി തലയിടരുതെന്നും താരം പറയുന്നു. താനും ആരതിയും പിരിഞ്ഞുവെന്ന വാർത്ത വൈറലായതിനെ കുറിച്ചും റോബിൻ വാചാലനായി. തങ്ങൾ പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും നല്ല സ്നേഹത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും റോബിൻ വിശദമാക്കി.’ഇപ്പോഴും പലരും മാനിപ്പുലേറ്റ് ചെയ്ത് എന്നെ ടാ​ഗ് ചെയ്ത് വരാറുണ്ട്. എൻ​ഗേജ്മെന്റ് അല്ലേ കഴിഞ്ഞിട്ടുള്ളു ഇനിയും നിങ്ങൾക്ക് പിരിയാനുള്ള സമയമുണ്ടെന്ന തരത്തിലാണ് പലരും സംസാരിക്കുന്നത്. ബ്രേക്ക് എടുത്ത സമയത്താണ് ഞങ്ങളെ ഇഷ്ടപ്പെടുന്ന എത്രത്തോളം ആളുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്.’

‘ഉദ്ഘാടനങ്ങളും മറ്റ് തിരക്കുകളുമായി റോബിൻ ചേട്ടൻ അവശനായിരുന്നു. ഇപ്പോൾ ​ഗ്യാപ്പെടുത്ത ശേഷമാണ് അദ്ദേഹത്തിന് ഉറങ്ങാൻ സമയം കിട്ടിയത്. അതുകൊണ്ട് തന്നെ റോബിൻ ചേട്ടൻ മെയിനായി ചെയ്യുന്നത് ഫുഡ് കഴിക്കുകയും ഉറങ്ങുകയും മാത്രമാണ്.’അതുപോലെ തന്നെ ഞങ്ങളെ കണ്ടാൽ ഒട്ടുമിക്ക ആളുകളും ആദ്യം ചോദിക്കുന്നത് എന്നാണ് കല്യാണം എന്നാണ്. കേട്ട് മടുത്തത് കൊണ്ട് കല്യാണത്തെ കുറിച്ച് ചോ​ദിക്കുന്നത് കേൾക്കുമ്പോൾ ഇറിറ്റേഷനാണ്. ഡോക്ടർക്ക് വിവാഹം കഴിക്കാൻ തിടുക്കമാണല്ലേയെന്നും ചോ​ദ്യം വരാറുണ്ട്.’

‘അതിന് കാരണം പുള്ളിക്ക് 32 വയസായി എന്നതാണ്. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ ഒരു പാട്നർ വേണമെന്ന ആ​ഗ്രഹവുമുണ്ട് അത്രമാത്രം. അടുത്ത വർഷം ഏപ്രിലോടെ വിവാ​ഹം നടത്തണമെന്ന തീരുമാനത്തിലാണെന്നും’, ആരതി പൊടി പറയുന്നു.

More in TV Shows

Trending

Recent

To Top