കുറ്റപ്പെടുത്തലുകൾക്ക് തിരിച്ചടി; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിൻ; ഇനി മാസങ്ങൾ മാത്രം!!!
By
ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റോബിനെ ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഷോ തുടങ്ങിയത് മുതല്‍ ഡോക്ടര്‍ റോബിന്‍ എന്ന പേര് കേരളത്തില്‍ തരംഗമായി മാറുകയായിരുന്നു.
ബിഗ് ബോസ് വീടിന് അകത്തും പുറത്തുമൊക്കെ വിവാദതാരമായിരുന്നു റോബിന്‍. എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിൻ. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും. ബിഗ് ബോസിന് ശേഷം റോബിൻ വലിയ ജനപ്രീതിയിൽ നിൽക്കുമ്പോളാണ് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി.
അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹനിശ്ചയത്തിലേക്ക് എത്തുകയായിരുന്നു. അതിനിടെ റോബിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴെല്ലാം റോബിന് പിന്തുണയുമായി ആരതി ഉണ്ടായിരുന്നു.
ഇപ്പോഴിതാ വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് റോബിനെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം. വിവാഹത്തെ പറ്റി താരങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ നിശ്ചയം കഴിഞ്ഞ ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞ ഒരു പോസ്റ്റാണ് റോബിനും ആരതിയും പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സന്തോഷത്തോട് കൂടി ഞങ്ങളുടെ വിവാഹതീയ്യതി അറിയിക്കുകയാണ്. ’26-06-2024 നാണ് വിവാഹം. അതൊരു ബുധനാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം, എല്ലാവര്‍ക്കും നന്ദി.’ എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
വിവാഹനിശ്ചയത്തിലെ ചിത്രങ്ങളും റോബിന്‍ പങ്കുവെച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള കമന്റുകളും വന്ന് തുടങ്ങി. റോബിനും ആരതിയ്ക്കും ആശംസകള്‍. ഈ ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കാത്തു കാത്ത് ഇരിക്കുകയായിരുന്നു. ഒരുപാടൊരുപാട് സന്തോഷം. ആ ധന്യ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നു. നിങ്ങളുടെ വിവാഹനിശ്ചയ ദിവസം തന്നെ ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല.
ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ഒരാളെ കിട്ടുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും എന്നും മുന്നോട്ടു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ,’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേസമയം ആരതി പൊടി പിന്നണിഗായികയായ സിനിമയുടെ പരിപാടിക്ക് കഴിഞ്ഞ ദിവസം എത്തിച്ചേർന്നിരുന്നു. റോബിൻ രാധാകൃഷ്ണൻ കൂടെ ഉണ്ടായിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷമായിട്ടും വിവാഹം എന്നാണ് എന്ന ചോദ്യം ഈ പരിപാടിയിൽ ആരതിക്ക് നേരെ ഉയർന്നിരുന്നു. ഫാഷൻ ഡിസൈനറാണ് ആരതി പൊടി.
ബിഗ് ബോസ് നൽകിയ താരത്തിളക്കത്തിന് ശേഷം റോബിൻ രാധാകൃഷ്ണൻ ഒട്ടേറെ പരിപാടികളിൽ ഉദ്‌ഘാടകനായും മുഖ്യാതിഥിയായും കേരളം മുഴുവൻ നിറഞ്ഞു നിന്നു. അതേ സ്നേഹമാണ് അവർ ആരതി പൊടിക്കും നൽകിയത്. റോബിൻ കൂടെയില്ലാതിരുന്ന സമയം മാത്രമല്ല, വിദേശത്തായിരുന്ന നേരവും ആരതിയ്ക്ക് വിവാഹം എപ്പോൾ എന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് റോബിൻ, ആരതി വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷം തികയുന്ന ഈ വേളയിൽ തന്നെ വിവാഹ തീയതി പ്രഖ്യാപിച്ചത് ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണോ എന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.