Malayalam
ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു, വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോയെന്ന് പൊടി വിളിച്ച് പറഞ്ഞു, മാപ്പ് കിട്ടിയപ്പോള്‍ പാനിക് അറ്റാക്കും, പീഡനവും മാറി, ഗതികെട്ടാണ് ആ വീഡിയോ ഇട്ടതെന്ന് ശാലു പേയാട്
ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു, വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോയെന്ന് പൊടി വിളിച്ച് പറഞ്ഞു, മാപ്പ് കിട്ടിയപ്പോള്‍ പാനിക് അറ്റാക്കും, പീഡനവും മാറി, ഗതികെട്ടാണ് ആ വീഡിയോ ഇട്ടതെന്ന് ശാലു പേയാട്
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ രംഗത്തെത്തിയിരുന്നു. റോബിന്റെ മുന്‍ സുഹൃത്ത് കൂടിയാണ് ഇദ്ദേഹം.
ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന്‍ രാധാകൃഷ്ണനെതിരെ തുറന്നടിച്ച് ശാലു പേയാട്
താന്‍ റോബിനോടും ആരതി പൊടിയോടും മാപ്പ് പറയുന്ന വീഡിയോ പങ്കുവച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ശാലു പേയാട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു പേയാട് മനസ് തുറന്നത്.
ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച് അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്. ഇവന്‍ ഫേക്കാണെന്ന് ഈ കുട്ടി അറിഞ്ഞിട്ടുണ്ട്. ഈ കുട്ടി സിനിമയിലൊക്കെ അഭിനയിക്കുന്നതാണ്. എന്നാല്‍ അഭിനയിക്കാന്‍ പോകണ്ട എന്ന് അവന്‍ പറഞ്ഞു. അതിന്റെ സ്‌ക്രീന്‍ഷോട്ട് ഒക്കെയാണ് പുറത്ത് വന്നത്. അവള്‍ അഭിനയിക്കാന്‍ പോകണം എന്ന് പറഞ്ഞു. ഇവന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് അവന്റെ ഉള്ളിലെ സൈക്കോ പുറത്ത് വരുന്നത്.
അങ്ങനെയാണെങ്കില്‍ ഞാന്‍ ഇവിടുന്ന് പോവുകയാണ്, ഫ്‌ളാറ്റും വിറ്റ് തിരുവനന്തപുരത്തേക്ക് പോകുമെന്ന് അവന്‍ പറഞ്ഞു. അതൊരു പൊട്ടിയായത് കൊണ്ട് അത് ഓടി വന്നു. അന്നത്തെ ഫ്‌ളൈറ്റില്‍ തന്നെ കക്ഷി ഇവിടെയെത്തി. എന്നോട് ചേട്ടാ ഒന്ന് കാണണമെന്ന് പറഞ്ഞു. അതിനിപ്പോ എന്താ കാണാമെന്ന് ഞാന്‍ പറഞ്ഞു. രാത്രി കടവന്ത്ര വച്ച് കാണാമെന്ന് പറഞ്ഞു. ഞാന്‍ സിസി ടിവിയുടെ ചോട്ടില്‍ തന്നെയായിരുന്നു നിന്നത്.
അങ്ങനെ വന്നു. ആ സമയത്ത് അവന്‍ ഫോണ്‍ ചെയ്തു. സ്പീക്കര്‍ ഫോണിലിട്ടു. ഇവന്‍ പറയുന്നത് ചേട്ടാ അവള്‍ ഫ്രോഡാണെന്നാണ്. അതാണ് ഇതാണ്. പറയാന്‍ പറ്റാത്തതാണ്. അതുകൊണ്ട് പറയുന്നില്ല. കുറേകാര്യങ്ങള്‍ പറഞ്ഞു. ഇതെല്ലാം സ്പീക്കറിലൂടെ പൊടി കേട്ടു കൊണ്ടിരിക്കുകയാണ്. കണ്ണൊക്കെ നിറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ തമ്മില്‍ സംസാരിച്ചു.
എല്ലാവരും നല്ലവരൊന്നുമല്ല. എല്ലാവരുടെ കയ്യിലും ഒരു വെടിക്കുളള മരുന്നൊക്കെ കാണും. ഞാനും വലിയ നല്ലവനൊന്നുമല്ല. ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഞാന്‍ നല്ലവനാണ്. രാവിലെ ഇവര്‍ തമ്മില്‍ സംസാരിച്ചു. അവര്‍ ലിവിംഗ് ടുഗദറാണ്. ഇവര്‍ തമ്മില്‍ ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ എത്തി. ഇക്കാര്യം പുറത്ത് പറഞ്ഞ എന്നെ കള്ളനാക്കിയാല്‍ അവര്‍ സേഫായി. പിന്നെ ഞാന്‍ പറയുന്നത് ആരും വിശ്വസിക്കില്ല. ഇപ്പോള്‍ ഇവന്റെ തനിസ്വഭാവം എല്ലാവര്‍ക്കും മനസിലായി.
ഈ കഥ പുറം ലോകം അറിയാതെയിരിക്കാനായി ഇവര്‍ ഇങ്ങനൊരു നാടകം കളിച്ചു. ആ സമയത്ത് ഞാന്‍ കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. പെണ്ണിനെ കയറി പിടിച്ചെന്ന് കേസ് കൊടുത്താല്‍ പോലീസ് എന്തായാലും വരും. അത് ബുദ്ധിമുട്ടാകും. അതുകൊണ്ട് വേറെ രക്ഷയില്ലാതെ അന്ന് മാപ്പ് വീഡിയോ ഇട്ടതായിരുന്നു. മാപ്പ് കിട്ടിയപ്പോള്‍ പാനിക് അറ്റാക്കും, പീഡനവും മാറി. ഞാന്‍ പക്ഷെ അതോടെ തളര്‍ന്നു. ഗതികെട്ടാണ് ആ വീഡിയോ ഇട്ടത്. എന്നാണ് ശാലു പേയാട് പറയുന്നത്.