Connect with us

ബ്രേക്കപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് ആരതി; സത്യങ്ങൾ പുറത്ത്!!!

Malayalam

ബ്രേക്കപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് ആരതി; സത്യങ്ങൾ പുറത്ത്!!!

ബ്രേക്കപ്പ് വാര്‍ത്തകളോട് പ്രതികരിച്ച് ആരതി; സത്യങ്ങൾ പുറത്ത്!!!

മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്‌ണൻ. ഒരു ഡോക്‌ടർ കൂടിയായ റോബിൻ രണ്ട് വർഷം മുൻപ് നടന്ന സീസണിലാണ് പങ്കെടുത്തതെങ്കിലും ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്, ബിഗ് ബോസ് സമയത്ത് തന്നെ നിരവധി വിവാദങ്ങളിലും താരം പെട്ടിരുന്നു.

റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും. ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്. നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തിലായിരുന്നു വിവാഹത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയിരുന്നത്.

ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞുള്ള ഒരു പോസ്റ്റും റോബിനും ആരതിയും പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനിടെ ആരാധകരെ ഞെട്ടിക്കുന്ന ചില വാർത്തകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റോബിനും ആരതിയും പിരിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. റോബിനും ആരതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആരതി റോബിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. റോബിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരതിയുടെ കൂട്ടുകാരിയോട് പോലും ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ആരതി റോബിനുമായുളള പ്രണയ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

സോഷ്യല്‍ മീഡിയയില്‍ ആരതി റോബിനെ അണ്‍ഫോളോ ചെയ്തതും ഈ സമയത്തായിരുന്നു. ഇതോടെ ബ്രേക്കപ്പ് വാര്‍ത്ത ചർച്ചാവിഷയമായി മാറി. ഇതിനിടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായി. സോഷ്യല്‍ മീഡിയയില്‍ ഇത്ര വലിയൊരു വിവാദം അരങ്ങേറുമ്പോഴും ആരതിയോ റോബിനോ ഇതിനോട് യാതൊരു തരത്തിലും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ബ്രേക്കപ്പ് വാര്‍ത്തകളോട് ആരതി പ്രതികരിച്ചിരിക്കുകയാണ്. അണ്‍ഫോളോ ചെയ്തിരുന്ന റോബിനെ വീണ്ടും ഫോളോ ചെയ്തിരിക്കുകയാണ് ആരതി. കൂടാതെ കഴിഞ്ഞ ദിവസം റോബിന്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് ആരതി ലവ് റിയാക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ താനും റോബിനും പിരിഞ്ഞുവെന്ന വാര്‍ത്തകളെ ആരതി തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

അതേസമയം വാര്‍ത്തകളോട് റോബിന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ റോബിനെ ആരതി അണ്‍ഫോളോ ചെയ്തപ്പോഴും ആരതിയെ റോബിന്‍ ഫോളോ ചെയ്തിരുന്നു. എന്തായാലും ഇരുവരും ഔദ്യോഗികമായി തന്നെ അധികം വൈകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം തന്നെ തങ്ങളുടെ കല്യാണം ഉണ്ടാകും എന്നായിരുന്നു നേരത്തെ റോബിന്‍ അറിയിച്ചത്.

More in Malayalam

Trending

Recent

To Top