Connect with us

മറ്റു സീസണുകളിൽ ഉണ്ടായിരുന്ന ആളുകളെ പോലെ ടോക്സിസിറ്റി ഉള്ള ആളല്ല അഖിൽ മാരാർ ; ദിയ സന

TV Shows

മറ്റു സീസണുകളിൽ ഉണ്ടായിരുന്ന ആളുകളെ പോലെ ടോക്സിസിറ്റി ഉള്ള ആളല്ല അഖിൽ മാരാർ ; ദിയ സന

മറ്റു സീസണുകളിൽ ഉണ്ടായിരുന്ന ആളുകളെ പോലെ ടോക്സിസിറ്റി ഉള്ള ആളല്ല അഖിൽ മാരാർ ; ദിയ സന

ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥികൾ അവസാന പോരാട്ടത്തിലാണ് . ആരാകും കപ്പുയർത്തുക എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ടിക്കറ്റ് ടു ഫിനാലെ നേടി നാദിറ മെഹറിൻ ടോപ് ഫൈവിൽ സ്‌ഥാനം ഉറപ്പിച്ചിരിക്കുകയാണ് . നാദിറയെ കൂടാതെ എട്ട് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ ആരൊക്കെയാകും അവസാന ആഴ്ചയിലേക്ക് എത്തുക എന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമാണ്.

ടോപ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്ന ഒരു മത്സരാർത്ഥി അഖിൽ മാരാരാണ്. നെഗറ്റീവ് ഇമേജുമായി ഷോയിലെത്തിയ മത്സരാർത്ഥിയാണ് അഖിൽ. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർത്ഥി അഖിലാണ്. ഷോയിൽ പലപ്പോഴായി തെറ്റായ പല പരാമർശങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മികച്ച എന്റർടൈനർ, ഗെയിമർ എന്ന നിലയിൽ പ്രേക്ഷകരുടെ കയ്യടി വേണ്ടുവോളം അഖിലിന് ലഭിക്കുന്നുണ്ട്.മുൻ ബിഗ് ബോസ് മത്സരാർത്ഥികളടക്കം ഇതിനകം അഖിലിന്റെ ഗെയിമിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥികളിൽ ഒരാളായ ദിയ സന അഖിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബിഗ് ബോസിനകത്ത് അഖിൽ വലിയൊരു ഗെയിമാണ് കളിക്കുന്നതെന്ന് ദിയ പറയുന്നു.
പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിയ സന. നാദിറയെ കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടിയും, എൽജിബിടിക്യു വിഭാ​ഗത്തിന് വേണ്ടിയും നിരന്തരം സംസാരിക്കുന്ന ദിയ നാദിറയുടെ സുഹൃത്താണ്.

നാദിറ ഫൈനൽ ഫൈവിൽ എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ദിയ സന വ്യക്തമാക്കി. ഇത് പ്രൈഡ് മാസമാണ് ആ മാസം തന്നെ നാദിറയെ പോലൊരാൾ ബിഗ് ബോസ് പോലൊരു ഷോയിൽ ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഫൈനൽ ഫൈവിലേക്ക് എത്തിയത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് മതി. വിന്നർ ആവണം എന്നൊക്കെ ആഗ്രഹിക്കുന്നത് എന്തോ കൂടുതൽ ആഗ്രഹിക്കുന്നത് പോലെയാണ്. കുറെയേറെ സ്വീകാര്യത നാദിറയ്ക്ക് ലഭിച്ചെന്നും ദിയ പറയുന്നു.

ക്വിയർ കമ്മ്യുണിറ്റിയിൽ നിന്ന് വരുന്ന നാദിറ അവരെ കുറിച്ച് കൂടുതൽ സംസാരിച്ചില്ലെന്ന വിമർശനങ്ങളോടും ദിയ പ്രതികരിച്ചു. ബിഗ് ബോസ് ഒരു ഷോയാണ്. നാദിറ അവിടേയ്ക്ക് ചെല്ലുമ്പോൾ നാദിറ എന്താണ് ഏതാണ് എന്നൊക്കെ അറിയാൻ പാടില്ലാത്ത ആളുകൾ അവിടെ ഉണ്ടായിരുന്നു. പലരും സർജറി കഴിഞ്ഞതാണോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ കൃത്യമായ മറുപടി നാദിറ നൽകുകയുണ്ടായി.

ആദ്യം വന്ന ചോദ്യങ്ങളെ ഒക്കെ നാദിറ ക്ലാരിഫൈ ചെയ്താണ് മുന്നോട്ട് വന്നത്. എന്തിനെ കുറിച്ചും വ്യക്തമായി പറയാൻ അറിയുന്ന ആളാണ് നാദിറ. നാദിറ അത് ചെയ്തിട്ടും ഉണ്ടാകും അതുകൊണ്ട് കമ്യുണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞില്ല എന്ന വിമർശനത്തെ തള്ളി കളയുന്നുവെന്നും ദിയ സന വ്യക്തമാക്കി.


അഖിൽ മാരാരെ കുറിച്ചുള്ള ചോദ്യത്തിന് മറ്റു സീസണുകളിൽ ഉണ്ടായിരുന്ന ആളുകളെ പോലെ ടോക്സിസിറ്റി ഉള്ള ആളല്ല അഖിൽ മാരാർ എന്നായിരുന്നു ദിയയുടെ മറുപടി. ‘അഖിൽ മാരാർ എന്റെ സുഹൃത്താണ്. അഖിൽ അതിനുള്ളിൽ കളിക്കുന്നത് ഒരു വലിയ ഗെയിമാണ്. അഖിൽ ഒരു ഹ്യുമൻ കൺസേൺ ഉള്ള ആളാണ്. ടോക്സിസിറ്റി സ്പ്രെഡ് ചെയ്യുന്ന തരത്തിലുള്ള പല മത്സരാർത്ഥികളും മുൻ സീസണുകളിൽ വന്ന് പോയിട്ടുണ്ട്
സാബു മോനെ അന്നൊരുപാട് പേർ വിമർശിച്ചിരുന്നു. ഗെയിമിന്റെ ഭാഗമായി ഓരോന്ന് കാണിക്കുമെങ്കിലും നമ്മളോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ്. കഴിച്ചോ എന്നൊക്കെ അന്വേഷിക്കുന്ന നമുക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ സഹായിക്കുകയൊക്കെ ചെയ്യുന്ന ആളാണ്.

അതേസമയം ഇതിനിടയിൽ വന്ന ചിലർ വളരെ ടോക്സിക്കായ ആളുകളാണ്. പക്ഷേ അങ്ങനെ ഒരാളാണ് അഖിലെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചില കാര്യങ്ങളിലെ അഖിലിന്റെ സ്റ്റെമെന്റുകൾ വളരെ തെറ്റാണ്. മധുവിനെ കുറിച്ചുള്ളതും ഭാര്യയെ തല്ലുമെന്ന് പറഞ്ഞതിനോടൊക്കെ വിമർശനമുണ്ട്. പക്ഷേ അഖിലെന്ന മനുഷ്യനെ മനസിലാക്കാതെ ഇരിക്കാൻ കഴിയില്ല. അയാൾ വളരെ സ്നേഹമുള്ള മനുഷ്യനാണ്. അഖിലിന്റെ ബിഗ് ബോസിനുള്ളിലെ ഗെയിമിനും ഞാൻ കയ്യടിക്കുന്നു’, ദിയ സന പറയുന്നു.

More in TV Shows

Trending

Recent

To Top