News
കായലിലൂടെ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണു, ബിഗ്‌ബോസ് താരം ഡിംപല്‍ ഭാലിന് അപകടം?; വൈറലായി വീഡിയോ
കായലിലൂടെ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണു, ബിഗ്‌ബോസ് താരം ഡിംപല്‍ ഭാലിന് അപകടം?; വൈറലായി വീഡിയോ
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരു ആഘോഷം പോലെയാണ് ബിഗ്‌ബോസിന്റെ ഓരോ സീസണും പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് നിറയെ ആരാധകവൃന്തവും ഇതിലൂടെ ലഭിക്കാറുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ ആകുന്നു. സീസണ്‍ മൂന്നില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ഡിംപല്‍ ഭാല്‍.
ഇടയ്ക്ക് വെച്ച് തന്റെ അച്ഛന്റെ വിയോഗം കാരണം താരത്തിന് ഷോയ്ക്ക് പുറത്തേയ്ക്ക് പോകേണ്ടി വന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരുന്നു. പ്രതിസന്ധികളെയും വിഷമങ്ങളെയും തരണം ചെയ്ത് ബിഗ് ബോസ് സീസണ്‍ മൂന്നിലെ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഷോ അവസാനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഡിംപലിന് ഒരു അപകടം സംഭവിച്ചുവെന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. തോണിയില്‍ നിന്നും കായലിലേയ്ക്ക് മറിഞ്ഞു വീഴുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കായലിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചതാണോ ഷൂട്ടിംഗിനിടയില്‍ കായലിലേയ്ക്ക് ചാടിയപ്പോള്‍ പേടിച്ച് നിലവിളിച്ചതാണോ എന്നുള്ള വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
എന്നാല്‍ തോണിയിലുള്ള സ്ത്രീകള്‍ പെട്ടെന്ന് തന്നെ ഡിംപലിനെ തോണിയിലേയ്ക്ക് പിടിച്ചു കയറ്റുന്നതായും കാണാം. ഇപ്പോള്‍ ഡിംപലിന് എന്ത് പറ്റിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും കാരണം ബിഗ്‌ബോസ് ഷോയില്‍ ശ്രദ്ധിക്കപ്പെട്ട ഡിംപല്‍ ഷോയ്ക്ക് ശേഷം ടെലിവിഷന്‍ പരിപാടികളിലെ നിരസാന്നിധ്യമാണ്. മാത്രമല്ല, ആരും ശ്രദ്ധിക്കുന്ന തരത്തിലുളള നീളത്തിലുള്ള മുടിയാണ് ഡിംപലിനെ തൂടുതല്‍ ശ്രദ്ധേയയാക്കിയത്. കുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട അടുത്ത സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്‌കൂള്‍ വിട്ടു വരുന്ന വഴിയ്ക്ക് തന്റെ മടിയില്‍ കിടന്നാണ് ജൂലിയറ്റ് മരിച്ചത്. നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെയെന്നാണ് അവസാനമായി ജൂലിയറ്റ് തന്നോട് ചോദിച്ചതെന്നും നിറകണ്ണുകളോടെ ഡിംപല്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ജൂലിയറ്റിന്റെ വീട്ടില്‍ പോയതും അവളുടെ മാതാപിതാക്കളെ പരിചയപ്പെട്ടതും ജൂലിയറ്റിന്റെ സ്‌കൂള്‍ യൂണിഫോം ധരിച്ചതുമെല്ലാം ഡിംപല്‍ പങ്കുവെച്ചിരുന്നു. ജൂലിയറ്റിന്റെ പേര് ഡിംപല്‍ കയ്യില്‍ പച്ചക്കുത്തിയിട്ടുണ്ട്.
കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഡിംപല്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ്. 12ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്നാണ് ഡിംപല്‍ പറയുന്നത്. വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാനാവുമെന്നും ഡിംപല്‍ പറയുന്നു.
ഷോയ്ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്ന താരം കൂടിയാണ് ഡിംപല്‍. ഷോ അവസാനിച്ചതിന് ശേഷം താരം തന്നെ ഇതേ കുറിച്ച് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴിയുണ്ടാകുന്ന ആക്രമണങ്ങളെ കൈകാര്യം ചെയ്യുന്നത് തിങ്കളാണ്. നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും വിളിച്ച് പറയുന്നവരുടെ ചിന്ത നമ്മളെ എങ്ങനെ തകര്‍ക്കാം എന്നതാവും.
എന്നെക്കുറിച്ച് പറഞ്ഞാല്‍ വിഷയമില്ല. പക്ഷേ വീട്ടുകാരെ കുറിച്ച് പറയാനുള്ള അധികാരം ആര്‍ക്കും ഇല്ല. അത് എന്റേത് മാത്രമല്ല ആരുടെ കുടുംബത്തെ ആയാലും. ഇനി എന്തെങ്കിലും ഉണ്ടായാല്‍ അത് നിയമപരമായി നേരിടാനാണ് തീരുമാനം. ബിഗ് ബോസ് ഷോ എനിക്ക് നേട്ടങ്ങള്‍ മാത്രമാണ് ബിഗ് ബോസിലൂടെ ലഭിച്ചത്. ഞാന്‍ റിയല്‍ ആയിട്ട് പ്രേക്ഷകര്‍ക്ക് എന്താണോ നല്‍കിയത് അവര്‍ തിരിച്ചും റിയല്‍ സ്‌നേഹം എനിക്ക് തന്നു.
ടിവി എന്ന് പറയുമ്പോള്‍ തന്നെ പിന്തിരിഞ്ഞ് പോകുന്ന ഒരാളാണ് ഞാന്‍. പക്ഷേ ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയാണ്. അതില്‍ എനിക്ക് സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് അഭിനയിക്കേണ്ട ആവശ്യമൊന്നും തന്നെ ഇല്ല. അതുകൊണ്ട് ക്യാമറകള്‍ ഉണ്ടെങ്കില്‍ പോലും ഒരു ടെന്‍ഷനും ഇല്ലായിരുന്നു. ഡിംപല്‍ ഭാല്‍ എന്ന വ്യക്തിയെ വലിയൊരു സമൂഹത്തിന് പരിചയപ്പെടുത്തിയത് ബിഗ് ബോസ് തന്നെയാണ് എന്നും ഡിംപല്‍ പറഞ്ഞു.