News
‘മഞ്ജു ചേച്ചിയുടെ ഫോട്ടോ ഷൂട്ടിന് മേക്കപ്പ് ചെയ്യുമ്പോള്‍ എനിക്ക് അവര്‍ ആരാണെന്ന് അറിയില്ലായിരുന്നു’, പാതിരാത്രി ആ കോള്‍ വന്നതും ഉറക്കം പോയി, ഉടന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ചു
‘മഞ്ജു ചേച്ചിയുടെ ഫോട്ടോ ഷൂട്ടിന് മേക്കപ്പ് ചെയ്യുമ്പോള്‍ എനിക്ക് അവര്‍ ആരാണെന്ന് അറിയില്ലായിരുന്നു’, പാതിരാത്രി ആ കോള്‍ വന്നതും ഉറക്കം പോയി, ഉടന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ചു
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തുകയാണ്.
പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വേളയില്‍ മഞ്ജുവിന്റെ ആയിഷ എന്ന ഇന്‍ഡോ അറേബ്യന്‍ ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് വിവരം. ഇപ്പോള്‍ ഈ ചിത്രങ്ങളുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മഞ്ജു വാര്യര്‍. നടി പല അഭിമുഖങ്ങളിലും പറഞ്ഞ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജുവിനെ പറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാന്‍മണി. മഞ്ജുവിന്റെ പെരുമാറ്റത്തെക്കുറിച്ചാണ് ജാന്‍മണി അന്ന് സംസാരിച്ചത്. ‘മഞ്ജു ചേച്ചിയുടെ ഫോട്ടോ ഷൂട്ടിന് മേക്കപ്പ് ചെയ്യുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു. മാഗസിനില്‍ ഫോട്ടോ വന്നു. ഒരു ദിവസം ഉറങ്ങവെ യുകെയില്‍ നിന്ന് ഒരു കോള്‍ വന്നു. ഈ രാത്രി ആരുടെ കോള്‍ എന്ന് കരുതി. ജാന്‍മണി ആണോയെന്ന് ചോദിച്ചു. ഞാന്‍ യെസ് എന്ന് പറഞ്ഞു’
‘ഞാനൊരു കാര്യം പറഞ്ഞോട്ടെ എന്ന് ചോദിച്ചു. ഞാന്‍ കരുതി വര്‍ക്ക് സംബന്ധിച്ചായിരിക്കും എന്ന്. അവര്‍ പറഞ്ഞത് മഞ്ജു വാര്യര്‍ 14 വര്‍ഷത്തിന് ശേഷമാണ് തിരിച്ചു വരുന്നത്. പക്ഷെ എനിക്ക് തോന്നുന്നത് അവര്‍ രണ്ട് ദിവസം മുമ്പ് വന്ന ആളെ പോലെയാണ് അത്രയും സുന്ദരി ആയെന്ന് പറഞ്ഞു’.
‘നിനക്ക് വയസ് എത്ര ആയെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു 23 എന്ന്. എന്നാല്‍ നീ എന്നെ ഗ്രാന്റ് മദര്‍ എന്ന് വിളിക്കണം എന്ന് പറഞ്ഞു. അവര്‍ മഞ്ജു ചേച്ചിയുടെ വലിയ ഫാന്‍ ആയിരുന്നു. പിന്നീട് ഞാന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ചു. മഞ്ജു ചേച്ചി സിനിമാ താരമാണോയെന്ന് ചോദിച്ചു. പൂര്‍ണിമ ചേച്ചി പറഞ്ഞു, നീയോ ഉറങ്ങുന്നില്ല, എന്റെയും ഉറക്കം കളഞ്ഞു, നിനക്ക് അറിയില്ലേ അവര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെന്ന്’.
‘മഞ്ജു ചേച്ചിയെ പോലെ ഒരാളെ കാണാന്‍ ബുദ്ധിമുട്ടാണ്. എത്ര സ്‌നേഹമാണ്. ഒരു ദിവസം ഭയങ്കര കോമഡി ആയി. ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നു. മഞ്ജു ചേച്ചി പറഞ്ഞു എട്ട് മണിക്ക് വീട്ടിലെത്തണം എന്ന്. മഞ്ജു ചേച്ചിയുടെ അസിസ്റ്റന്റ് അഞ്ച് മണിക്ക് വന്നു. ടൈമുണ്ട് ഉറങ്ങാം എന്ന് കരുതി’. ‘8 മണിക്ക് എത്തണം. 9.30 ന് മഞ്ജു ചേച്ചിക്ക് പോവണം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനം ആണ്. ഞാന്‍ 9.25 നാണ് എത്തിയത്. മഞ്ജു ചേച്ചി ഒന്നും പറഞ്ഞില്ല. കുഴപ്പമില്ല ജാന്‍മണി ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തു. എനിക്ക് കുറച്ച് ടച്ചപ്പ് മതിയെന്ന്’.
അഞ്ച് മിനുട്ട് കൊണ്ട് ഞാന്‍ മേക്കപ്പും ഹെയറും ചെയ്തു. മഞ്ജു ചേച്ചി ഒന്നും ചോദിച്ചില്ല. പിന്നെ അത് കഴിഞ്ഞ് എന്നെ വിളിച്ചു. ജാനു ഉറങ്ങിപ്പോയല്ലേ എന്ന് ചോദിച്ചു. മഞ്ജു ചേച്ചി അങ്ങനെ ആണ്, എന്നാണ് ജാന്‍മണി പറഞ്ഞത്.
അതേസമയം, ആയിഷ ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ജനുവരി 20 നാണ് സിനിമ റിലീസ് ചെയ്യുന്നത്. അടുത്തിടെ സിനിമയുടെ ട്രെയ്‌ലറും പാട്ടുകളും പുറത്തിറങ്ങിയിരുന്നു. ഈ സിനിമയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുമായും ഒരുപാട് ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ വിലപ്പെട്ടതായിട്ടുണ്ട്. ആയിഷ ഒരു മലയാളം സിനിമ എന്ന രീതിയില്‍ ലേബല്‍ ചെയ്യാന്‍ പറ്റാത്ത ഒരു ചിത്രമാണ്.
കാരണം ഇതില്‍ എണ്‍പതു ശതമാനത്തോളം സംഭാഷണങ്ങള്‍ വിദേശത്തുള്ള അഭിനേതാക്കള്‍ അവരുടെ രാജ്യത്തുള്ള ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്ന ഒരു സിനിമയാണ്. ഒരു മലയാള സിനിമ എന്നതിലുപരി അത് വളര്‍ന്നത് ഒരു ഇന്റര്‍നാഷണല്‍, മൂവി എന്ന നിലയില്‍ ആണ്. അങ്ങനെയാണ് എല്ലാവരും ചിത്രത്തെ നോക്കികാണുന്നത് എന്ന് മഞ്ജു ഫറൂഖ് കോളേജിലെ സ്റ്റുഡന്റസ് യൂണിയനില്‍ സംസാരിക്കവെ പറഞ്ഞു.
ഒരു ഇന്‍ഡോ അറബ് കൊളാബറേഷന്‍ ഉള്ള സിനിമ ആണ് ആയിഷ. അതിന്റെ ഭാഗം ആയതില്‍ അഭിമാനം ഉണ്ട്. ഏറ്റവും മനോഹരമായ പേരുകളില്‍ ഒന്നാണ് ആയിഷ എന്നത്. എന്റെ കഥാപാത്രത്തിന്റെ പേരും ആയിഷ എന്നാണ്.
വളരെ രസകരമായ ഒരു ചിത്രം പൊതുവെ പ്രമോഷന്‍ പരിപാടികളില്‍ പറയുന്നതുപോലെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ ബോറടിപ്പിക്കുന്നില്ല. സിനിമ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിത്രം റിലീസ് ആകുമ്പോള്‍ പോയി കാണുക. ഒരുപാട് കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട ചെയ്ത സിനിമയാണ് ഇത് എന്നും മഞ്ജു വാര്യര് പറഞ്ഞു.