News
ഒരു മോഡല്‍ ബിക്കിനി ഇടുമ്പോള്‍ അത് വെറും ശരീരം കാണിക്കൽ ; ചരിത്രപരമായ ശില്‍പങ്ങള്‍ കാണുമ്പോള്‍ അത് വെറും നഗ്‌ന ശില; വസ്ത്രം ഓരോന്നായി അഴിച്ച് ഡിംപൽ ഭാൽ നൽകിയ മറുപടി !
ഒരു മോഡല്‍ ബിക്കിനി ഇടുമ്പോള്‍ അത് വെറും ശരീരം കാണിക്കൽ ; ചരിത്രപരമായ ശില്‍പങ്ങള്‍ കാണുമ്പോള്‍ അത് വെറും നഗ്‌ന ശില; വസ്ത്രം ഓരോന്നായി അഴിച്ച് ഡിംപൽ ഭാൽ നൽകിയ മറുപടി !
ബിഗ് ബോസ് മലയാളം നാല് സീസണുകൾ പിന്നിടുമ്പോൾ മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുകയാണ്. ബിഗ് ബോസ് നാല് സീസണുകളിലൂടെയും മലയാളികളുടെ പ്രിയങ്കരായി മാറിയ നിരവധി താരങ്ങളുണ്ട്. ഷോയിലെത്തുന്നതിന് മുമ്പ് അധികമാര്‍ക്കും അറിയാതിരുന്നവര്‍ പലരും ഇന്ന് ജനപ്രീയരാണ്. അത്തരത്തില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തരായ മത്സാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍. നാളിതുവരെ ബിഗ് ബോസിലെത്തിയ മത്സരാര്‍ത്ഥികളില്‍ ഏറ്റവും മികച്ചവരുടെ കൂട്ടത്തില്‍ ഒരാളാണ് ഡിംപല്‍.
മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല എങ്കിലും, പറയാനുള്ളത് വ്യക്തമായി തന്നെ പറയാന്‍ ഡിംപലിന് അറിയാം. നിലപാട് വ്യക്തമാക്കുമ്പോൾ മലയാളം എന്നല്ല എല്ലാ ഭാഷയും ഡിംമ്പലിനു വശമാകും.
തന്റെ ശാരീരിക വെല്ലുവിളികളെ മറികടന്നാണ് ഡിംപല്‍ ടാസ്‌കുകളില്‍ ഗംഭീര പ്രകടനം നടത്തിയത്. ഷോയ്ക്കിടെ ജീവിതത്തില്‍ കനത്ത ആഘാതം ഏറ്റുവാങ്ങേണ്ടി വന്നിട്ടും മത്സരബുദ്ധിയോടെ തിരികെ വന്ന് കയ്യടി നേടുകയായിരുന്നു ഡിംപല്‍. ഇപ്പോഴിതാ മോശം കമന്റ് ഇട്ട ആള്‍ക്ക് ഡിംപല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളിൽ മുഴുവൻ വൈറലായി മാറുകയാണ്.
“നീ എന്തിനാണ് ഇങ്ങനെ ശരീരം കാണിയ്ക്കുന്നത്?’ എന്നാണ് ഒരാൾ ഡിംപലിന്റെ വീഡിയോയ്ക്ക് താഴെയായി പ്രതികരിച്ചത്. ഇപ്പോള്‍ ആ കമന്റിന്റെ ഷോട്ട് പങ്കുവച്ച് കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോയിലൂടെയാണ് ഡിംപല്‍ മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ഇട്ടിരിയ്ക്കുന്ന തന്റെ വസ്ത്രം ഓരോന്ന് ഓരോന്ന് ആയി അഴിച്ചുകൊണ്ടാണ് ഡിംപല്‍ വിമര്‍ശകന് മറുപടി നല്‍കുന്നത്.
‘എന്നെ കുറിച്ചുള്ള എന്റെ കാഴ്ചപാട് പരിധിയില്ലാത്തതാണ്, അത് എന്നെ കുറിച്ചുള്ള നിങ്ങളുടെ ധാരണ പോലെ പരമിതമായതല്ല’ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ഡിംപല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം വസ്ത്രധാരണത്തെ വിമര്‍ശിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, ബോഡി ഷെയിമിങ് അവസാനിപ്പിയ്ക്കുക എന്നീ ഹാഷ് ടാഗുകളും ഡിംപല്‍ പങ്കവുച്ചിട്ടുണ്ട്.
ഒരു പ്രൊഫഷണല്‍ സ്വിമ്മറിന്റെ വേഷം സ്പോട് വെയര്‍ ആയി കാണാന്‍ പറ്റാത്തതും, ഒരു മോഡല്‍ ബിക്കിനി ഇടുമ്പോള്‍ അത് വെറും ശരീരം കാണിക്കലായി കാണുന്നതും, ചരിത്രപരമായ ശില്‍പങ്ങള്‍ കാണുമ്പോള്‍ അത് വെറും നഗ്‌ന ശിലയായി തോന്നുന്നതും, ബുദ്ധിമുട്ടുകള്‍ കാരണം കുളത്തില്‍ കുളിക്കാന്‍ പോകുന്ന സ്ത്രീകളുടെ കുളിസീന്‍ കാണുന്നതും സമൂഹത്തിന്റെ പ്രശ്നമല്ല. കാഴ്ചപ്പാടിന്റെ കുഴപ്പമാണെന്നാണ് ഡിംപല്‍ പറയുന്നത്. ആ കാഴ്ചപ്പാട് മാറ്റിവച്ച് സ്വന്തം ജീവിക്കുവെന്നും ഡിംപല്‍ പറയുന്നു.
ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഡിംപലിനെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുന്നത്. വസ്ത്രധാരണമാണ് പീഡനങ്ങളുടെ കാരണം എന്ന് തോന്നുന്നവര്‍ക്ക് ഇതൊരു മറുപടിയാണെന്നാണ് ചിലര്‍ പറയുന്നു. മോശം കമന്റുകള്‍ക്ക് ഇതിനപ്പുറം ഒരു മറുപടി കൊടുക്കാനില്ലെന്നും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നു.
ഇതിനിടയിൽ സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണം കേരളത്തിൽ പുതിയ ചർച്ചകൾക്കു വഴി വച്ചിരുന്നു. സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിനു കാരണമായെന്നും എന്തുകൊണ്ട് അതിക്രമം ഉണ്ടായ ഉടൻ പരാതിപ്പെട്ടില്ല എന്നുമുള്ള, പുരുഷാധിപത്യ മുൻധാരണകൾ നിറഞ്ഞത് എന്നു വ്യാഖ്യാനിക്കപ്പെടുന്ന, പരാമർശങ്ങൾക്കെതിരെ വലിയ രീതിയിലിലുള്ള പ്രതിഷേധം ഉയർന്നു.
കോടതി ജഡ്‌ജിയുടെ നിരീക്ഷണം പോലും ഇത്തരത്തിൽ ആകുന്ന സാഹചര്യത്തിൽ ഡിംപൽ കൊടുത്ത ഈ മറുപടി ഉഗ്രൻ തന്നെയാണ്.
ABOUT DIMPAL