Connect with us

കല്യാണം നടക്കുന്ന ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണ്, കല്യാണം എന്ന വാക്ക് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ‘ഒരു പുതിയ ജീവിതം എന്ന’ വാക്ക് പറയാനാണ്; തുറന്ന് പറഞ്ഞ് ഡിംപല്‍ ഭാല്‍

Malayalam

ഏറെ ജനശ്രദ്ധ നേടിയ ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഡിംപല്‍ ഭാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങയിതിന് ശേഷവും തന്റെ വിശേഷങ്ങളെല്ലാം ഡിംപല്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഡിംപലിന്റെ വിവാഹമെന്നാണ്, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് ഡിംപല്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

‘കല്യാണം എന്നത് ഒരു വാക്കല്ല. ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ്. കല്യാണം നടക്കുന്ന ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണ്. ആ ഒരു നല്ല ദിവസം സെലിബ്രേറ്റ് ചെയ്യാനായി പെണ്‍കുട്ടികള്‍ ആവേശഭരിതരാകും. വസ്ത്രത്തിന്റെ കാര്യത്തിലും ആഭരണങ്ങളുടെ കാര്യത്തിലും മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, തുടങ്ങി എല്ലാ കാര്യത്തിലും ആ സ്പെഷ്യല്‍ ദിവസം ആഘോഷമാക്കാന്‍ അവര്‍ തയ്യാറെടുക്കും.

കല്യാണം എന്ന വാക്ക് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ‘ഒരു പുതിയ ജീവിതം എന്ന’ വാക്ക് പറയാനാണ്, ഈശ്വര സാന്നിധ്യത്തില്‍ വരനും വധുവും ഒപ്പിടുന്നതോടെ ഒരാള്‍ ഭര്‍ത്താവും ഒരാള്‍ ഭാര്യയുമായി മാറുകയാണ്. അതിന് ശേഷം നമ്മളങ്ങനെ ജീവിക്കും. ജീവിച്ച് കാണിക്കും എന്നുള്ളതാണ് കല്യാണം എന്ന വാക്കിന്റെ അര്‍ഥം.

കല്യാണദിനത്തില്‍ നമ്മള്‍ കാണിക്കുന്ന ഇതേ ഒരുക്കവും ഇതേ മനസും ഇതേ സന്തോഷവും തുടരണം. പുതിയ ജീവിതത്തില്‍ പുതിയ അനുഭവങ്ങളാകും, പുതിയ സാഹചര്യങ്ങളാകും, പുതിയ പാഠങ്ങള്‍ പഠിക്കാനുണ്ടാകും. വിവാഹദിവസത്തെ ഒരുക്കവും സന്തോഷവും നല്‍കുന്നത് ധന്യമായ പുതിയ ജീവിതത്തിന്റെ അടയാളങ്ങളാണ് ഓര്‍മ്മകളാണ്. നന്മകളാണ് എന്നും’ ഡിംപല്‍ ഭാല്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending